80 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 37കാരൻ അറസ്റ്റിൽ; വയോധിക തനിച്ച് താമസിക്കുന്ന വീട്ടിൽ കയറിയാണ് അതിക്രമം

നെടുമ്പാശ്ശേരിയിൽ 80 വയസ്സുകാരിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 37കാരനായ ചെങ്ങമനാട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അർദ്ധരാത്രിയാണ് സംഭവമുണ്ടായതെന്നും പൊലീസ് പറഞ്ഞു. ( youth arrested for sexually assaulting an 80 year old woman ).
Read Also: തൃശ്ശൂരിൽ ഏഴുവയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
വൃദ്ധ തനിച്ച് താമസിക്കുന്ന വീട്ടിന്റെ വാതിൽ പൊളിച്ച് പ്രതി സുധീഷ് അകത്ത് കയറുകയായിരുന്നു. തുടർന്ന് വാർധക്യസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികയെ കടന്ന് പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇന്നലെ രാത്രി തന്നെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights: youth arrested for sexually assaulting an 80 year old woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here