Advertisement

കനകപുരത്ത് ഡി.കെ തരംഗം; ശിവകുമാര്‍ അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍

May 13, 2023
3 minutes Read
DK Shivakumar is leading by more than 50000 votes Karnataka Election

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തേരോട്ടം തുടരുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ 50000ത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍. കനകപുര മണ്ഡലത്തില്‍ ആര്‍ അശോകയാണ് ഡികെ ശിവകുമാറിന്റെ എതിരാളി. ജെഡിഎസ് സ്ഥാനാര്‍ത്ഥി ബി നാഗരാജുവാണ് ഡികെഎസിന് പിന്നില്‍.(DK Shivakumar is leading by more than 50000 votes Karnataka Election)

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. ജെ ഡി. എസുമായി സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഡി കെ ശിവകുമാറിന്റെ മാജിക് ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 118 സീറ്റുകളുടെ ലീഡാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. 75 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 2430 സീറ്റുകളുടെ ലീഡ് നിലയാണ് ജെഡിഎസിനുള്ളത്. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഭിക്കേണ്ടത്.

Story Highlights: DK Shivakumar is leading by more than 50000 votes Karnataka Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top