രാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ നീക്കം; ബെംഗളൂരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎൽഎമാർക്ക് നിർദേശം

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം. കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങി. രാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ ഹൈക്കമാൻഡ് നീക്കങ്ങൾ ആരംഭിച്ചു. ബാംഗ്ലുരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎൽഎ മാർക്ക് നിർദേശം നൽകി. ലീഡ് ചെയ്യുന്നവരുമായി ആശയവിനിമയം നടത്തും.
ആദ്യഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങിയതോടെ കന്നഡനാട്ടില്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 118 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
മുന്നേറ്റം മറികടക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നഗരപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുന്നിലാണ്. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കോണ്‍ഗ്രസ് കടന്നു.
Read Also: ഇഞ്ചോടിഞ്ച് തുടക്കം; ലീഡില്‍ 20 കടന്ന് ജെഡിഎസും
ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം നിലവിലുണ്ട്. കോണ്‍ഗ്രസ് -118, ബിജെപി -80 ജെഡിഎസ് -23, മറ്റുള്ളവര്‍-5 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറ്റം.
Story Highlights: Karnataka assembly polls: Early trends show Congress leading
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here