കർണാടക തെരഞ്ഞെടുപ്പ്: നേതാക്കളുടെ വിജയത്തിന് യാഗവുമായി കോൺഗ്രസ്
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നേതാക്കൾക്കായി ഡൽഹിയിലെ എഐസിസി ഓഫീസിന് മുന്നിൽ യാഗം. കരോൾബാഗ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് യാഗം നടക്കുന്നത്. ഗാന്ധി കുടുംബത്തിൻ്റെയും, കർണ്ണാടക നേതാക്കളുടെയും ക്ഷേമത്തിനും, തെരഞ്ഞെടുപ്പ് വിജയത്തിനുമായാണ് എഐസിസിക്ക് പുറത്ത് യാഗം നടത്തുന്നത്.
ആദ്യഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങിയതോടെ കന്നഡനാട്ടില്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ മുന്നേറുന്നു. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 116 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
മുന്നേറ്റം മറികടക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നഗരപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുന്നിലാണ്. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കോണ്‍ഗ്രസ് കടന്നു.
ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം നിലവിലുണ്ട്. കോണ്‍ഗ്രസ് -131, ബിജെപി -79 ജെഡിഎസ് -14, മറ്റുള്ളവര്‍-0 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറ്റം.
Story Highlights: Karnataka election result 2023, yagam in aicc office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here