രാഹുൽ ഗാന്ധി അജയ്യൻ, അദ്ദേഹത്തെ ആർക്കും തടയാനാകില്ല: കോൺഗ്രസ് ട്വീറ്റ്

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോള്‍ 124 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 69 സീറ്റിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 24 സീറ്റില്‍ ജെ.ഡി.എസും മറ്റുള്ളവര്‍ 7 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.(KarnatakaElectionResults2023 Congress tweet about Rahul gandhi)
വോട്ടെണ്ണല്‍ തുടങ്ങും മുന്‍പെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷം.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
‘ഞാൻ അജയ്യനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, അതെ ഇന്ന് എന്നെ തടയാനാവില്ല’- എന്ന അടിക്കുറിപ്പോടെയണ് കോണ്‍ഗ്രസ് ഔദ്യോഗിക അക്കൌണ്ടില്‍ രാഹുലിന്‍റെ വിഡിയോ പങ്കുവച്ചത്.
ഡല്‍ഹിയിലാവട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുകൂടി പാട്ടും നൃത്തവും തുടങ്ങി. പാട്ടും ഭാംഗ്ര നൃത്തവുമായി ഉത്സവാന്തരീക്ഷത്തിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം.
അതേസമയം കര്‍ണാടകയിലെ വിജയത്തില്‍ നന്ദി പറഞ്ഞ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ക്കായി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു.
Story Highlights: KarnatakaElectionResults2023 Congress tweet about Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here