ബിജെപിയോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് ദക്ഷിണേന്ത്യ; പ്രതികരണവുമായി മുഹമ്മദ് റിയാസ്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി കേരള ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിജെപിയുടെ മതവര്‍ഗീയരാഷ്ട്രീയത്തോട് ‘ഗെറ്റ് ഔട്ട്’ എന്ന് ദക്ഷിണേന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.(Muhammad riyas against bjp on karnataka elections 2023)
അതേസമയം ശുഭ സൂചന നൽകുന്ന തെരെഞ്ഞെടുപ്പാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.ബിജെപി പ്രാധാന്യത്തോടെ കണ്ട തെരെഞ്ഞെടുപ്പാണ്. കർണാടകയിൽ എത്തിയ മോദി അരഡസൻ ഷോ നടത്തി.പക്ഷെ തോൽവി നേരിട്ടു. കണ്ണൂരില്‍ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
പ്രധാനമന്ത്രി കർണാടകയിൽ എത്തിയത് പത്ത് ദിവസമാണ്. ബിജെപി തോൽവിയുമായി പൊരുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ ദിവസം തെക്കേ ഇന്ത്യയിൽ ഒരിടത്തും ബിജെപി ഇല്ലാത്ത ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യം ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. ബിജെപി അധികാരത്തിൽ വന്നാൽ സർവനാശം സംഭവിക്കും. എന്നാൽ ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. കോൺഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനാകില്ല.
കോൺഗ്രസ് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം, ഇനിയെങ്കിലും ജാഗ്രത കാണിക്കണം. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയപാർട്ടികൾ ആണ് അധികാരത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Muhammad riyas against bjp on karnataka elections 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here