‘രാഹുൽ ഗാന്ധിയുടെകൂടെ ഞങ്ങളുമുണ്ടെന്ന് ജനങ്ങൾ വിളിച്ചുപറയുന്ന വിജയമാണിത്’: വി.ഡി സതീശൻ

കർണാടകയിലേത് വർഗീയതക്കും അഴിമതിക്കും എതിരായ പോരാട്ടത്തിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.രാഹുൽ ഗാന്ധിയുടെകൂടെ ഞങ്ങളുമുണ്ടെന്ന് ജനങ്ങൾ വിളിച്ചുപറയുന്ന വിജയമാണിത് രാഹുൽ ഗാന്ധിക്ക് എതിരായ സംഘപരിവാർ നീക്കത്തിനുള്ള മറുപടിയാണ് വിജയം. കർണാടകയുടെ വിജയത്തിന്‍റെ കരുത്തിൽ കേരളത്തിലും അഴിമതി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.(VD Satheesan reaction on Karnataka Election Results 2023)
കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം വർഗീയതയ്ക്കും ഫാസിസത്തിനും എതിരായ വിധി. ഇതാണ് ജനവികാരം, ഈ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഒറ്റക്ക് മത്സരിക്കാനുള്ള ക്ലീൻ ചിറ്റ് ആണ്.രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യം കൂടിയായി ഈ വിജയം വിലയിരുത്തുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
അതേസമയം ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് തന്നെയാണ് കരുത്തുള്ളതെന്ന് തെളിഞ്ഞു. കർണാടകയിൽ സി.പി.ഐ കോൺഗ്രസിന് പരസ്യപിന്തുണ നൽകിയത് അഭിനന്ദിക്കേണ്ടതാണ്. രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്‍റെ ക്രൗഡ് പുള്ളറെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.രാജ്യത്തെ മതേതരത്വത്തിന്‍റെ ഉണർവാണ് കർണാടക ഫലമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
കർണാടകയിലെ ജനങ്ങൾ ബി.ജെ.പിയുടെ വർഗീയ കാർഡ് തള്ളിക്കളഞ്ഞെന്നും ഈ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Story Highlights: VD Satheesan reaction on Karnataka Election Results 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here