ചാറ്റ് ജിപിടിയെ നേരിടാൻ വിപ്ലവനീക്കവുമായി ഗൂഗിൾ; ബാർഡ് എഐ ഇന്ത്യയിലും

ടെക് ലോകത്ത് നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് യുദ്ധത്തിൽ ഒരുങ്ങിയിറങ്ങി ടെക് ഭീമന്മാരായ ഗൂഗിൾ. സമീപ കാലത്ത് ചർച്ച വിഷയമായ മൈക്രോസോഫ്റ്റിന്റെ പിൻതുണയുള്ള ചാറ്റ് ജിപിടിയെ നേരിടുന്നതിനായി ഗൂഗിൾ വികസിപ്പിച്ചെടുത്ത ബാർഡ് എഐ ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ഗൂഗിൾ സ്വന്തമായി വികസിപ്പിച്ച ലാംഗ്വേജ് മോഡൽ PaLM2 അടിസ്ഥാനപ്പെടുത്തിയാണ് ബാർഡിന്റെ പ്രവർത്തനം. ആദ്യ ഘട്ടത്തിൽ ബ്രിട്ടനിലും അമേരിക്കയിലും മാത്രം ലഭ്യമായിരുന്ന ബാർഡ് ഇന്ന് 180 രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമാണ്. കൂടുതൽ പ്രദേശങ്ങളിലേക്ക് ബാർഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും ഗൂഗിളിന് നീക്കമുണ്ട്. Google Bard AI ChatGPT
വരും ദിവസങ്ങളിൽ ജാപ്പനീസിലും കൊറിയനിലും ബാർഡിന് പ്രവർത്തിക്കാൻ സാധിക്കും. കൂടാതെ, ബംഗാളി അടക്കമുള്ള ലോകത്തെ 40 ഭാഷകളിൽ കൂടി പ്രവർത്തിക്കാൻ തക്ക രീതിയിൽ ബാർഡിനെ വികസിപ്പിച്ചെടുക്കുമെന്നും ഗൂഗിൾ വൃത്തങ്ങൾ അറിയിച്ചു. ഡോക്‌സിലേക്കും ജിമെയിലിലേക്കും ബാർഡിനെ അവതരിപ്പിക്കാനും ഗൂഗിൾ പദ്ധതിയിടുന്നു. ഇത് ഉപയോക്‌താക്കൾക്ക് പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന് സഹായിക്കുന്നു. ഗൂഗിൾ ഫോട്ടോസിലും ഗൂഗിൾ ലെന്സിലും ബാർഡിന് പ്രവർത്തിയ്ക്കാൻ സഹായിക്കുന്ന ഗൂഗിൾ ഉപകരണങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
bard.google.com എന്ന ലിങ്കിലൂടെ ഉപയോക്‌താക്കൾക്ക് ബാർഡിലേക്ക് പ്രവേശിക്കാം. Try Bard എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ജിമെയിൽ ഐഡി ഉപയിഗിച്ച ലോഗിൻ ചെയ്യുന്നതിലൂടെ ബാർഡ് ഉപയോഗിക്കാൻ സാധിക്കും. ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ ചാറ്റ് ജിപിടിയെ അപേക്ഷിച്ച് കൂടുതൽ കൃത്യമായതും സമകാലികവുമായ പ്രതികരണങ്ങൾ ബാർഡിലൂടെ ലഭിക്കും. ബാർഡ് നിലവിൽ പരീക്ഷണ ഘട്ടത്തിൽ ആയതിനാൽ തന്നെ തെറ്റായതും അനുചിതമായതുമായ പ്രതികരണങ്ങൾ ലഭിച്ചേക്കാം എന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്. നിർമിത ബുദ്ധിയിൽ കൂടുതൽ പരീക്ഷങ്ങൾ നടത്തുന്നതിനായി കഴിഞ്ഞ മാസം ഗൂഗിൾ തങ്ങളുടെ കീഴിലുള്ള ഡീപ് മൈൻഡ്, ബ്രെയിൻ എന്നീ സംഘങ്ങളെ ഗൂഗിൾ ഡീപ്മൈൻഡ് എന്ന പേരിൽ ഒരുമിപ്പിച്ചിരുന്നു.
Story Highlights: Google Bard AI ChatGPT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here