15 വർഷമായി സിക്ക് ലീവിൽ; ശമ്പള വർധനയില്ലാത്തതിന് കമ്പനിക്കെതിരെ കേസ് കൊടുത്ത് ജീവനക്കാരൻ

പതിനഞ്ച് വർഷമായി സിക്ക് ലീവിൽ തുടർന്ന ഐടി ജീവനക്കാരൻ ശമ്പള വർദ്ധനവ് ലഭിക്കാത്തതിനാൽ കമ്പനിക്കെതിരെ കേസ് കൊടുത്തു. റിപ്പോർട്ട് അനുസരിച്ച്, ടെക് കമ്പനിയായ ഐബിഎമ്മിലെ ജീവനക്കാരനാണ് ഇയാൻ ക്ലിഫോർഡ്. അദ്ദേഹം കഴിഞ്ഞ 15 വർഷമായി രോഗബാധിതനായിരുന്നു. അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, അദ്ദേഹം 2013 മുതൽ ‘മെഡിക്കലി റിട്ടയർഡ്’ ആണ്. ( IBM Employee On Sick Leave For 15 Years Sues Company For No Pay Rise )
എന്നാൽ 15 വർഷമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന തന്റെ ശമ്പളം വർധിപ്പിക്കാത്തതിനാൽ താൻ ‘വൈകല്യ വിവേചന’ത്തിന് ഇരയായെന്ന് അവകാശപ്പെട്ടു അദ്ദേഹം കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഐബിഎം ആരോഗ്യ പദ്ധതി പ്രകാരം, ഈ ഐടി സ്പെഷ്യലിസ്റ്റിന് പ്രതിവർഷം 54,000 പൗണ്ടിലധികം അതായത് 55,30,556 രൂപ ലഭിക്കുന്നുണ്ട്. കൂടാതെ 65 വയസ്സ് വരെ ശമ്പളം ലഭിക്കുമെന്ന് ഉറപ്പും നൽകുന്നുമുണ്ട്.
2008 സെപ്റ്റംബറിൽ ക്ലിഫോർഡ് ആദ്യമായി അസുഖ അവധിയിൽ പ്രവേശിച്ചത്. 2013 ൽ അദ്ദേഹം ഒരു പരാതി ഉന്നയിക്കുന്നത് വരെ കാര്യങ്ങൾ അങ്ങനെ തന്നെ തുടർന്നു. അദ്ദേഹത്തിന്റെ പരാതി ശ്രദ്ധയിൽപ്പെട്ട കമ്പനി അദ്ദേഹത്തിന് ‘ഒരു ഒത്തുതീർപ്പ് കരാർ’ വാഗ്ദാനം ചെയ്തു. കമ്പനിയിൽ നിന്ന് അദ്ദേഹത്തെ പിരിച്ചുവിടാതിരിക്കാൻ കമ്പനിയുടെ വൈകല്യ പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതി പ്രകാരം, ജോലി ചെയ്യാൻ കഴിയാത്ത വ്യക്തിയെ കമ്പനി പിരിച്ചുവിടില്ല. ജീവനക്കാരനായി തുടരുകയും ചെയ്യാം. കൂടാതെ ”ജോലി ചെയ്യാൻ ബാധ്യതയില്ല”.
ഈ പ്ലാനിൽ ഉൾപ്പെട്ട ജീവനക്കാരന് തിരിച്ചു വരുന്നത് വരെയോ, വിരമിക്കൽ അല്ലെങ്കിൽ മരണം വരെയോ സമ്മതിച്ച വരുമാനത്തിന്റെ 75% ലഭിക്കാനുള്ള ‘അവകാശം’ ഉണ്ട്. ക്ലിഫോർഡിന്റെ കാര്യത്തിൽ, കമ്പനി സമ്മതിച്ച ശമ്പളം 72,037 പൗണ്ട് ആയിരുന്നു. അതായത് 2013 മുതൽ അദ്ദേഹത്തിന് 25% കുറച്ചതിന് ശേഷം പ്രതിവർഷം 54,028 പൗണ്ട് വീതം നൽകും. 30 വർഷത്തിലധികം 65-ൽ വിരമിക്കൽ പ്രായം എത്തുന്നതുവരെ പ്ലാൻ നിലവിലുണ്ട് .
വികലാംഗ വിവേചനം ആരോപിച്ച് 2022 ഫെബ്രുവരിയിൽ അദ്ദേഹം ഐബിഎമ്മിനെ എംപ്ലോയ്‌മെന്റ് ട്രിബുണിൽ പരാതി നൽകി. പക്ഷെ അവിടെ വെച്ച് അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ ജഡ്ജി നിരസിച്ചു. അദ്ദേഹത്തിന് വളരെ നല്ല ആനുകൂല്യവും അനുകൂലമായ ചികിത്സയും നൽകിയിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു.
Story Highlights: IBM Employee On Sick Leave For 15 Years Sues Company For No Pay Rise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here