Advertisement

വ്യത്യസ്ത ആംഗിളുകളുള്ള ഫോട്ടോ ഉപയോഗിച്ച് 685 സിം കാർഡുകൾ സ്വന്തമാക്കി; യുവാവ് അറസ്റ്റിൽ

May 14, 2023
3 minutes Read

രേഖകൾ ഉപയോഗിച്ച് സിം കാർഡ് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ സൂത്രധാരനെയും മറ്റ് 12 പേരേയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ ആളുടെ തന്നെ വ്യത്യസ്ത ആംഗിളുകളുള്ള ഫോട്ടോ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതിയുടെ പക്കൽ നിന്ന് 2,197 സിം കാർഡുകളും പോലീസ് കണ്ടെടുത്തു. ( man uses one photo to get SIM cards )

സൂത്രധാരൻ അബ്ദുൾ ഹക്കിം മൻസൂരി, വിവിധ ആംഗിളുകളിൽ നിന്നുള്ള ഫോട്ടോകൾ എടുത്താണ് വ്യാജ രേഖകളിൽ ഒട്ടിച്ചത്. സിം കാർഡുകൾ നൽകുന്നതിന് തെറ്റായതും വ്യാജവുമായ രേഖകൾ സമർപ്പിച്ചത് സംബന്ധിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) റെഡ് ഫ്ലാഗ് ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

മറ്റുള്ള വ്യക്തികളുടെ വിശദാംശങ്ങൾ നൽകി എല്ലാത്തിലും ഒരു വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ചു 680-ലധികം വ്യത്യസ്ത സിം കാർഡുകൾ നൽകുകയും ഉപയോഗിക്കുകയും ചെയ്തു. 62 വ്യത്യസ്ത വ്യക്തികളുടെ ഫോട്ടോകൾ ഉപയോഗിച്ച് മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളം 8,500 സിം കാർഡുകൾ ആണ് ഇങ്ങനെ എടുത്തിരിക്കുന്നത്. ആധാറിലെ പേരുകൾ വ്യത്യസ്‌തമാണെങ്കിലും, രേഖകളിലുടനീളം ഒരൊറ്റ പ്രതിയുടെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്.

അടുത്തിടെ നല്ലസോപാര കോൾ സെന്റർ നടത്തിയ പരിശോധനയിൽ 51 സിം കാർഡുകൾ ഇങ്ങനെ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ മലബാർ ഹിൽ, വിപി റോഡ്, ഡിബി മാർഗ് പൊലീസ് സ്റ്റേഷനുകളിലാണ് കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ് വ്യത്യസ്‌ത കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സൈബർ കുറ്റകൃത്യങ്ങൾക്കും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ഇവ ഉപയോഗിച്ചിരുന്നോ എന്ന് ഞങ്ങൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും പരിശോധന തുടരുകയാണ് എന്നും പൊലീസ് പറഞ്ഞു. നമ്പറുകൾ ആക്റ്റിവേറ്റ് ചെയ്യാൻ വ്യാജ രേഖകൾ നൽകുന്നുവെന്ന ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

വെരിഫിക്കേഷനോ കെവൈസിയോ ചെയ്യാത്തതിനാൽ സിം എടുക്കുന്നത് എളുപ്പമായി. പോലീസ് കസ്റ്റഡിയിലുള്ള പ്രതികൾ വിതരണക്കാരോ കമ്മീഷൻ ലഭിക്കുന്ന പോയിന്റ് ഓഫ് സർവീസ് ജീവനക്കാരോ ആയിരിക്കാം. ആറ് കേസുകളിലുമായി ഇതുവരെ 60 ഫോണുകളും 2,197 സിം കാർഡുകളും നാല് ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

Story Highlights: Mumbai man uses one photo with different angles to get 685 SIM cards issued, arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top