‘വി.ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന, തെളിവുകൾ പുറത്തുവിടും’; പി.വി അൻവർ

പ്രതിപക്ഷ നേതാവിനും മാധ്യമങ്ങൾക്കുമെതിരെ ആരോപണവുമായി പി.വി അൻവർ എംഎൽഎ. വി.ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിൻ്റെ പണം അക്കൗണ്ടിൽ പറ്റുന്നവരാണ് മാധ്യമങ്ങളെന്നും തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും നിലമ്പൂർ എം.എൽ.എ. 24 ന്യൂസിൻ്റെ ‘ജനകീയ കോടതി’ എന്ന പരിപാടിയിലാണ് പി.വി അൻവർ ആരോപണം ഉന്നയിച്ചത്. (Media conspiracy centered on VD Satheesan’s office; PV Anwar)
മാധ്യമങ്ങളോട് പകയില്ലെങ്കിലും ചില മാധ്യമപ്രവർത്തകരുടെ നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല. എത്ര കേട്ടാലും നന്നാവില്ല എന്ന് തീരുമാനിച്ച പത്രപ്രവർത്തകർ കേരളത്തിലുണ്ട്. ‘മാപ്രാ’ വിഭാഗത്തിലെ ഇത്തരക്കാരുടെ അധാർമികത വച്ചുപൊറുപ്പിക്കാനാവില്ല. വി.ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള മാധ്യമ ഗൂഢാലോചനയുടെ തെളിവുകൾ ഉടൻ പുറത്തുവരും. ഇക്കാര്യം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ചെയ്യുമെന്നും പി.വി അൻവർ ജനകീയ കോടതിയിൽ പറഞ്ഞു.
മാധ്യമങ്ങൾക്ക് മാന്യമായി സംസാരിക്കാം. വ്യക്തിപരമായി ആക്രമിച്ചാൽ വ്യക്തിപരമായി തിരിച്ചടിക്കും. എന്തും പറയാനും പ്രവർത്തിക്കാനും ചോദിക്കാനും അധികാരമുള്ളവരാണ് മാധ്യമപ്രവർത്തകർ എന്നാണ് ഇപ്പോഴത്തെ ചിന്താഗതി. അന്തി ചർച്ചയിൽ ചില മാധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന ഭാഷ കേട്ടാൽ സ്റ്റുഡിയോയിൽ കയറി കരണത്തടിക്കാൻ തോന്നും. അടിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എം.എൽ.എ അല്ലായിരുന്നെങ്കിൽ തല്ലു കിട്ടുമായിരുന്നുവെന്നും പി.വി അൻവർ.
Story Highlights: Media conspiracy centered on VD Satheesan’s office; PV Anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here