നിർണായക വിക്കറ്റുകളെടുത്ത് മലയാളി താരം ആസിഫ്; രാജസ്ഥാന് 172 വിജയലക്ഷ്യം

നിർണായക മത്സരത്തിൽ നിർണായക വിക്കറ്റുകളെടുത്ത് മലയാളി താരം ആസിഫ് തിളങ്ങിയപ്പോൾ ബാംഗ്ലൂരിന്റെ റൺവേട്ട 171 ൽ അവസാനിച്ചു. രാജസ്ഥാൻ റോയൽസിന് വിജയലക്ഷ്യം 172. നിലയുറപ്പിക്കും മുൻപേ ആസിഫിന്റെ പന്തിൽ വിരാട് കോലി (19 പന്തിൽ 18) ജയ്സ്വാളിന് ക്യാച്ച് നൽകി പുറത്തായത് ബാംഗ്ലൂരിന് തിരിച്ചടിയായി. RR needs 172 runs to win against RCB IPL 2023
തുടർന്ന്, ക്രീസിലെത്തിയ മാക്സ്വെൽ ഓപ്പണറായ ഡു പ്ലെസിസുമായി ചേർന്നാണ് ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ, അവിടെ വീണ്ടും വില്ലനായി ആസിഫ് കടന്നു വന്നു. പതിനഞ്ചാം ഓവറിൽ ഡു പ്ലെസിസിന്റെ (44 പന്തിൽ 55) വിക്കറ്റ് വീണു. ഇത്തവണയും ക്യാച്ച് എടുത്തത് ജയ്സ്വാൾ.
പരുക്കിന്റെ പിടിയിലായ ട്രെന്റ് ബോൾട്ടിന് പകരമെത്തിയ സാമ്പായും ഇരട്ട വിക്കറ്റുകളുമായി തിളങ്ങി. ലോംറോറിനെയും (0) ദിനേശ് കാർത്തിക്കിനെയും (2 പന്തിൽ 1) മടക്കിയ സാമ്പ കളിയിൽ നിർണായകമായത് ബാംഗ്ലൂരിന്റെ ഇന്നിംഗ്സിനെ ബാധിച്ചു. തുടർന്നിറങ്ങിയ ബ്രസ്വെല്ലിന് 9 പന്തിൽ 9 റണ്ണുകൾ മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.
Read Also: ചെപ്പോക്കിൽ ഇന്ന് ചെന്നൈയും കൊൽക്കത്തയും നേർക്കുനേർ
സന്ദീപ് ശർമയുടെ പന്തിൽ ക്രീസിൽ നങ്കൂരമിട്ട കളിച്ചിരുന്ന മാക്സ്വെല്ലിന്റെ വിക്കറ്റ് തെറിച്ചത് രാജസ്ഥാന് ആശ്വാസമായി. അനുജ് റാവട്ടിന്റെ ഇന്നിങ്സാണ് മത്സരത്തിൽ ബാംഗ്ലൂരിനെ രക്ഷിച്ചത്. അവസാന ഓവർ എറിഞ്ഞ ആസിഫിനെതിരെ 18 റണ്ണുകൾ താരം അടിച്ചെടുത്തു. 11 പന്തിൽ അനുജ് നേടിയത് 29 റണ്ണുകൾ.
Story Highlights: RR needs 172 runs to win against RCB IPL 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here