20 പേരെ കയറാൻ അനുമതിയുള്ള ബോട്ടിൽ കയറ്റിയത് 40 പേരെ; രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

എറണാകുളം മറൈൻഡ്രൈവിൽ അനുവദിനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ. താനൂർ ബോട്ട് അപകടത്തിന് പുറകെ ബോട്ടുകളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു. തുടർന്നാണ്, നിയമലംഘനത്തിന് സെൻമേരിസ്, സന്ധ്യ എന്നീ ബോട്ടുകൾ പിടികൂടിയത്. 20 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ 40 ഓളം പേരെയാണ് ഇവർ കയറ്റിയത്. തുടർന്ന്, രണ്ട് ബോട്ട് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തു. നിഖിൽ, ഗണേഷ് എന്നീ ജീവനക്കാരെയാണ് കസ്റ്റഡിയിൽ എടുത്തത്. സെൻട്രൽ പോലീസിന്റെതാണ് നടപടി. Two Boats Overloaded with 40 People Seized at Marine Drive
Story Highlights: Two Boats Overloaded with 40 People Seized at Marine Drive
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here