ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയാകാൻ ട്വന്റിഫോർ കണക്ട്; പ്രചാരണ വാഹനം യാത്ര തുടങ്ങി

ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയായ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ടിന്റെ പ്രചാരണ വാഹനം യാത്ര തുടരുന്നു. ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് പര്യടനം. രാവിലെ ഒമ്പതിന് പേട്ട കെഎൽഎം ആക്സിവ ഓഫീസ് പരിസരത്ത് നിന്ന് പ്രചാരണ വാഹനം യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിൽ ട്വന്റിഫോർ കണക്റ്റ് വാഹനം എത്തും. രാത്രി ഏഴ് മണിക്ക് നെടുമങ്ങാട് ചന്തമുക്കിൽ ട്വന്റി ഫോറിന്റെ ജനകീയ സദസ് നടക്കും.ട്വന്റിഫോർ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം മോഡറേറ്ററായിരിക്കും. ആതുരാലയങ്ങളെ ആര് സംരക്ഷിക്കും എന്ന വിഷയത്തിലാണ് ചർച്ച. പ്രമുഖ വ്യക്തികൾ സെമിനാറിൽ പങ്കെടുക്കും. ഫ്ളവേഴ്സ് താരങ്ങളുടെ കലാവിരുന്നുമുണ്ടാകും. പ്രവേശനം സൗജന്യമാണ്. 24 Connect campaign to connect Keralites around the world
ഇന്നലെയാണ് ഫ്‌ളവേഴ്‌സ് ടിവിയും 24 വാർത്താ ചാനലും സംയുക്തമായി ലോകം മുഴുവനുമുള്ള മലയാളികളെ കോർത്തിണക്കി നടത്തുന്ന സമൂഹനന്മക്കുവേണ്ടിയുള്ള അണിചേരലായ ’24 കണക്ടിന്’ തുടക്കം കൊടുത്തത്. മാതൃദിനമായ ഇന്നലെ നീതിയ്ക്കായി പൊരുതിയ രണ്ട് അമ്മമാരുടെ സാന്നിധ്യം കൊണ്ട് പരിപാടിയുടെ വിജയകരമായി. മലയാളി മനസിൽ ഇന്നും നോവിക്കുന്ന ഒരു ഏടായി ജ്വലിക്കുന്ന സൗമ്യയുടെ മാതാവ് സുമതിയും അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊലചെയ്യപ്പെട്ട മധുവിന് നീതിയ്ക്കായി പൊരുതിയ മാതാവ് മല്ലിയുമാണ് ട്വന്റിഫോർ വേദിയിലെത്തിയത്.
കേരളത്തിലെ 14 ജില്ലകളിലേക്കും എത്തുന്ന ട്വന്റിഫോർ കണക്ട് വാഹനം വേദനിക്കുന്ന ഓരോരുത്തർക്കും സഹായമെത്തിക്കാനുള്ള വെളിച്ചം തൂകും. 24 കണക്ടിന്റെ ഭാഗമാകാൻ https://www.twentyfournews.com/24connect എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ, 8111991602 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
Read Also: നീതിയ്ക്കായി പൊരുതിയ മല്ലിയമ്മയ്ക്കും സുമതിയമ്മയ്ക്കും ആദരം; 24 കണക്ടിന് പ്രൗഢഗംഭീര തുടക്കം
വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്ന് തുടക്കം കുറിക്കുന്നത്.
Story Highlights: 24 Connect campaign to connect Keralites around the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here