Advertisement

നടത്തം ഫലം കണ്ടു ‘രാഹുല്‍ ജി’; ഇനി ‘കേരളം’ കൂടി; ഹരീഷ് പേരടി

May 15, 2023
2 minutes Read
actor-hareesh-peradi-on-congress-victory-in-karnataka (1)

കര്‍ണാടകയിലെ ജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ്. രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്നും ഇനി കേരളം കൂടി ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ടെന്നും ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ടെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പേരടി പറയുന്നു.(actor hareesh peradi on congress victory in karnataka)

‘‘രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു…അഭിവാദ്യങ്ങൾ..സൗത്ത് ഇന്ത്യയെ പൂർണമായും ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട്. ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ട്…ആശംസകൾ..” എന്നായിരുന്നു എന്നായിരുന്നു കുറിപ്പ്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

224 അംഗ നിയമസഭയില്‍ 135 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. തുടര്‍ഭരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 66 സീറ്റിലൊതുങ്ങേണ്ടി വന്നു. പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും ശക്തികേന്ദ്രങ്ങളില്‍ വരെ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

Story Highlights: actor hareesh peradi on congress victory in karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top