കോൺഗ്രസ് നയിക്കട്ടെ എന്ന പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചതെന്ന് മന്ത്രി സജി ചെറിയാൻ

കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കട്ടെ എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് മന്ത്രി സജി ചെറിയാൻ. തൻെറ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് അദ്ദേഹം പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചായിരുന്നു തന്റെ പരാമർശം. കോൺഗ്രസിന് വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് ശക്തി എന്നും കോൺഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ അവർ മുന്നിൽ നിന്ന് നയിക്കട്ടെ എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. Saji Cherian says media distorted his remark on Congress
Read Also: ‘പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കട്ടെ’; മന്ത്രി സജി ചെറിയാൻ
കർണാടക വിജയത്തിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിന് ഹാലിളകിയതായും അവർ സർക്കാറിനെ ആക്രമിക്കുന്നതായും മന്ത്രി പറഞ്ഞു. അഹങ്കാരം തുടർന്നാൽ കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Saji Cherian says media distorted his remark on Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here