വിവാദങ്ങൾക്കിടെ റിലീസ്,ഒൻപതാം നാൾ 100 കോടി ക്ലബ്ബിൽ ‘ദി കേരള സ്റ്റോറി’

വിവാദങ്ങൾക്കിടെ റിലീസായ ദി കേരള സ്റ്റോറി 100 കോടി ക്ലബ്ബിൽ. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം അതായത്, ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചുവെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.(The kerala story cross 100 crore in box office)
ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി(NBOC) കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ദി കേരള സ്റ്റോറി. ഒന്നാമത് ഷാരൂഖ് ഖാൻ ചിത്രം പത്താൻ ആണ്. തു ജൂതി മെയിൻ മക്കാർ, കിസികാ ഭായ് കിസികി ജാൻ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
കൂടാതെ ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശും ട്വീറ്റ് ചെയ്യുന്നു. ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയിൽ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. ഇന്ത്യൻ ബോക്സ് ഓഫീസ് കണക്കാണിത്. ആകെമൊത്തം 112.99 കോടിയാണ് ദി കേരള സ്റ്റോറി സ്വന്തമാക്കിയിരിക്കുന്നത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ കേരളത്തില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ള നിരവധി പേരാണ് സിനിമയ്ക്ക് എതിരെ രംഗത്തെത്തിയത്.
Story Highlights: The kerala story cross 100 crore in box office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here