75 ലക്ഷം ആര് നേടും? സ്ത്രീശക്തി SS 365 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി SS 365 ഫലം ഇന്ന് അറിയാം. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. സ്ത്രീശക്തി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് സ്വന്തമാക്കാൻ കഴിയും (Sthree Sakthi SS 365 Lottery Result)
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresult.net എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില.
സ്ത്രീശക്തി നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാന തുക 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. സമ്മാനത്തുക 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഏൽപ്പിക്കേണ്ടതുണ്ട്. 30 ദിവസത്തിനകം ടിക്കറ്റുകൾ കൈമാറണം.
Story Highlights: Sthree Sakthi SS 365 Lottery Result Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here