മദ്യപിച്ച് ട്രയിനിൽ പ്രശ്നമുണ്ടാക്കിയയാൾ യാത്രക്കാരനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു

പാലക്കാട് ഷൊർണൂരിൽ ട്രയിനുള്ളിൽ യാത്രക്കാരനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് പരുക്കേറ്റത്. മദ്യപിച്ച് ട്രയിനിൽ പ്രശ്നം ഉണ്ടാക്കിയ ഗുരുവായൂർ സ്വദേശി സിയാദാണ് അക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മരൂസാഗർ എക്സ്പ്രസിലാണ് സംഭവം. സിയാദ് എന്ന യാത്രക്കാരൻ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറുകയും, ബഹളംവെക്കുകയും ചെയ്തത് ദേവദാസ് ഉൾപെടെ ഉള്ള മറ്റ് യാത്രക്കാർ ചോദ്യം ചെയ്തു. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സിഗ്നലിൽ ട്രയിൻ നിർത്തിയപ്പോൾ സിയാദ് റെയിൽവേ ട്രാക്കിലേക്ക് ചാടി ഇറങ്ങി കുപ്പി എടുത്തു. റെയിൽവേ ട്രാക്കിൽ കുപ്പി അടിച്ച് പൊട്ടിച്ച് ട്രയിനിലേക്ക് തിരിച്ച് കയറി ദേവദാസിനെ തലക്ക് അടിക്കുകയായിരുന്നു.
കണ്ണിന് തെട്ട്താഴെയായി പരിക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുപ്പികൊണ്ട് സിയാദിന്റെ കൈയും മുറിഞ്ഞിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് സിയാദേന്ന് റെയിൽവേ പൊലീസ് പറഞ്ഞു. സിയാദിനെതിരെ റെയിൽവേ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയും പരിക്കേറ്റ് ചികിത്സയിലാണ്.
Story Highlights: Violence inside the train; Case against passenger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here