യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഭർത്താവിന്റെ സുഹൃത്തുക്കൾ അറസ്റ്റിൽ

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 26നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ ഭർത്താവിൻറെ സുഹൃത്തുക്കളാണ് കേസിൽ അറസ്റ്റിലായ രണ്ടുപേരും. Husband’s Friends Arrested in a Case of Gang Rape
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ കൊണ്ടുപോകാം എന്നു പറഞ്ഞാണ് പ്രതികളായ അനീഷ്, രഞ്ജിത്ത് എന്നിവർ യുവതിയെ ബൈക്കിൽ കയറ്റി വീട്ടിൽ നിന്ന് കൊണ്ടുപോയത്. ആശുപത്രിയിലേക്ക് പോകേണ്ട വഴിക്ക് പകരം ബൈക്ക് ഇടവഴിയിലൂടെയും മറ്റും ഓടിച്ച് പോവുകയായിരുന്നു. വഴി മാറി പോകുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി ബഹളം വച്ചതോടെ ഇവരെ സമീപത്തെ മൈതാനത്തിലെത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്തുക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ.
Read Also: ബലാത്സംഗം പ്രതിരോധിക്കാൻ ശ്രമിച്ച 8 വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു എന്ന് പരാതി
സംഭവ ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതി ഭർത്താവിനോട് വിവരങ്ങൾ തുറന്നുപറഞ്ഞു. തുടർന്ന് കോന്നി പോലീസിൽ പരാതി നൽകി. നേരത്തെ തന്നെ നിരവധി കേസുകളിൽ പ്രതിയാണ് മല്ലശ്ശേരി സ്വദേശിയായ അനീഷും പത്തനംതിട്ട വാഴ മുട്ടം സ്വദേശിയായ രഞ്ജിത്തും . കേസിലെ ഒന്നാം പ്രതി അനീഷ് 2018 മുതൽ കോന്നി പത്തനംതിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണം, അടിപിടി ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതി രഞ്ജിത്ത് 2013 മുതൽ തീവയ്പ്പ്, മോഷണം, സ്ത്രീകൾക്ക് നേരേ അതിക്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി കോന്നി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലും പ്രതിയായിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: Husband’s Friends Arrested in a Case of Gang Rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here