Advertisement

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്എഫ്ഐ ശ്രമത്തെ പ്രതിരോധിക്കും: കെ.എസ്.യു

May 17, 2023
2 minutes Read
ksu against sfi kattakada issue

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച സ്ഥാനാർത്ഥിയെ മാറ്റി ഏരിയ സെക്രട്ടറിയെ ഉൾപ്പെടുത്തിയ എസ്എഫ്ഐ ആൾമാറാട്ടം ജനാധിത്വത്തോടുള്ള തുറന്ന വെല്ലുവിളിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ .എല്ലാ മേഖലകളിലും തിരുകി കയറ്റൽ നടത്തുന്ന സിപിഐഎം നേതൃത്വം പുതിയ തലമുറയിൽപ്പെട്ട വിദ്യാർത്ഥികളെ കൂടി വലിച്ചിഴക്കുന്നത് പ്രതിഷേധാർഹമാണ്. (KSU against SFI on Kattakada issue)

തെരഞ്ഞെടുപ്പ് മാറ്റി വെച്ചത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും, തെരഞ്ഞെടുപ്പ് പൂർണ്ണമായും റദ്ദ് ചെയ്ത് കൃത്യമായ പരിശോധനകൾ നടത്തി പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ സർവ്വകലാശാല തയാറാകണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

കെ എസ് യു പ്രതിഷേധത്തെ തുടർന്ന് കേരള യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വച്ചതിൽ സന്തോഷമുണ്ടെന്നും കൃത്യതയോടു കൂടി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ കൂട്ടി ചേർത്തു. സംഭവത്തിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.എസ്.യു അറിയിച്ചു.

Story Highlights: KSU against SFI on Kattakada issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top