തിരിച്ചു വരവ് ഗംഭീരമാക്കി പൃഥ്വി ഷാ; തകർത്തടിച്ച് റുസ്സോവ്; പഞ്ചാബിന് 214 വിജയലക്ഷ്യം

ബാറ്റിംഗ് നിര തകർപ്പൻ പ്രകടനം കാഴ്ച വെച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബിന് 214 വിജയലക്ഷ്യം. ഡൽഹിയുടെ ബാറ്റർമാർ തിളങ്ങിയ മത്സരത്തിൽ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റണ്ണുകളാണ് ടീം എടുത്തത്. ആറു മത്സരങ്ങളുടെ ഇടവേളക്ക് ശേഷം കളികളത്തിലെത്തിയ പൃഥ്വി ഷാ ടീമിനെ മുന്നിൽ നിന്നും നയിച്ചു. PBKS needs 214 runs DC IPL 2023
ഓപ്പണർമാരായ ഡേവിഡ് വാർണറും പൃഥ്വി ഷാ തിളങ്ങിയപ്പോൾ പവർ പ്ലേയിൽ മോശമല്ലാത്ത പ്രകടനം ഡൽഹി കാഴ്ചവെച്ചു. 31 പന്തിൽ നിന്ന് 46 റണ്ണുകൾ നേടിയ വാർണറും 38 പന്തുകളിൽ നിന്ന് 54 റണ്ണുകൾ നേടിയ പൃഥ്വി ഷായും ടീമിന്റെ മുന്നോട്ട് നയിച്ചു. പത്താമത്തെ ഓവറിൽ സാം കരന്റെ പന്തിൽ ധവാന് ക്യാച്ച് നൽകി വാർണർ കളം വിട്ടു.
Read Also: കിട്ടിയത് 16.25 കോടി; കളിച്ചത് രണ്ട് കളി; ഒരു ഇംപാക്ടും ഉണ്ടാക്കാതെ ബെൻ സ്റ്റോക്സ് മടങ്ങുന്നു
എന്നാൽ, പകരമിറങ്ങിയ റുസ്സോവ് പഞ്ചാബ് ബോളർമാരെ നിലത്തുനിർത്തിയില്ല. വാർണർ അവസാനിപ്പിച്ചതിൽ നിന്നും തുടങ്ങിയ റുസ്സോവ് 37 പന്തിൽ ആറ് വീതം ഫോറും സിക്സുമായി നേടിയത് 82 റണ്ണുകൾ. പതിനഞ്ചാം ഓവറിൽ സാം കരന്റെ പന്തിൽ പൃഥ്വി ഷാ പുറത്തായപ്പോൾ കളിക്കളത്തിലെത്തിയ ഫിലിപ് സാൾട് റുസ്സോവിന് പിന്തുണ നൽകിയതോടെ ടീമിന്റെ ടോട്ടൽ 200 കടന്നു. 14 പന്തിൽ നിന്നും രണ്ടു വീതം ഫോറും സിക്സുമായി സാൾട്ട് നേടിയത് 26 റണ്ണുകൾ.
Story Highlights: PBKS needs 214 runs DC IPL 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here