Advertisement

ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 17, 2023
Google News 2 minutes Read
student-dies-after-being-attacked-by-an-elephant-in-tamil-nadu

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് എത്തിയ രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാല ആണ് മരിച്ചത്. രാജസ്ഥാനിലെ കോട്ട യൂണിവേഴ്സിറ്റിയിൽ എം.എസി വൈയ്ഡ് ലൈഫ് സയൻസിലെ വിദ്യാർഥിയാണ്.(Student dies after attacked by an elephant)

ഇന്നലെ രാത്രി ഒൻപത് മണിയോടെ ആണ് വിദ്യാർത്ഥി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരുക്കേറ്റത്. കേരള – തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട്ടിൽ വച്ചായിരുന്നു അപകടമുണ്ടായത്.

ഉടനെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights: Student dies after attacked by an elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here