മലപ്പുറവും കാസർഗോഡും കോഴിക്കോടും ഭീകരവാദത്തിൻ്റെ കേന്ദ്രം; വിവാദ പരാമർശവുമായി സുദിപ്തോ സെൻ

കേരളത്തെപ്പറ്റി വിവാദ പരാമർശവുമായി ‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദിപ്തോ സെൻ. കേരളത്തിൽ മലപ്പുറവും കാസർഗോഡും കോഴിക്കോടും ഭീകരവാദത്തിൻ്റെ കേന്ദ്രമാണെന്ന് സുദിപ്തോ സെൻ ആരോപിച്ചു. മുംബൈയിൽ ഈ മാസം 17നു നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു സെൻ. (sudipto sen terrorist kerala)
കെണിയിൽ പെട്ട് മതം മാറേണ്ടിവന്ന ഇരകളെ ഒരുമിച്ചുകൂട്ടി റിപ്പബ്ലിക് ടിവി നടത്തിയ സംഭാഷണത്തിലായിരുന്നു സുദീപ്തോ സെനിൻ്റെ പരാമർശം.
രണ്ട് കേരളമാണ് ഉള്ളതെന്ന് സെൻ പറഞ്ഞു. ഒരു കേരളം സുന്ദരമാണ്. സുന്ദരമായ സ്ഥലങ്ങളുണ്ട്. കളരിപ്പയറ്റ്, നൃത്തം, സംസ്കാരം, കളരിപ്പയറ്റ് ആനകൾ എന്നിങ്ങനെ പുറം ലോകത്തിനറിയുന്ന കാര്യങ്ങളവിടെയുണ്ട്. എന്നാൽ, രണ്ടാം കേരളം മംഗലാപുരം അടക്കമുള്ള വടക്കൻ കേരളമാണ്. ഇതൊരു ഭീകരവാദ കേന്ദ്രമാണ്. കോഴിക്കോട്, മലപ്പുറം, കാസർഗോഡ് എത്ര കൂടുതൽ അവിടം സന്ദർശിക്കുന്നോ അത്രയധികം കഥകൾ അവിടെനിന്ന് ലഭിക്കും. അത്രയധികം വിവരങ്ങൾ ലഭിക്കും. സാക്ഷരതയിലും മാനവവികസന സൂചികയിലും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനത്ത് രഹസ്യമായി എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. സിനിമാക്കാരെ ചോദ്യം ചെയ്യുന്നതിനു പകരം മാധ്യമപ്രവർത്തകർ കേരളത്തിൽ പോയി കാസർകോട് പോലുള്ള സ്ഥലങ്ങളിൽ എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും സുദീപ്തോ സെൻ പറഞ്ഞു.
Read Also: മോദി സർക്കാർ വൻ പരാജയം; പല ആഭ്യന്തര കാര്യങ്ങളിലും മോദി കഴിവുകെട്ടവനെന്ന് നിർമല സിതാരാമൻ്റെ ഭർത്താവ്
രാജ്യം മുഴുവൻ കേരള സ്റ്റോറിയുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തണം എന്ന് സെൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ ഇതിനായി നികുതിയിൽ ഇളവ് വരുത്തണം. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണം. കൂടാതെ സിനിമ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു.
വിവാദങ്ങൾക്കിടെ റിലീസായ ദി കേരള സ്റ്റോറി 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം അതായത്, ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചുവെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
Story Highlights: sudipto sen terrorist kozhikode malappuram kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here