‘അരിക്കൊമ്പൻ തന്നെ താരം’; നാട്ടിൽ ഫാൻസ് അസോസിയേഷൻ; ഫ്ലക്സ് സ്ഥാപിച്ച് ഓട്ടോ തൊഴിലാളികൾ

ശാന്തൻപാറയെ വിറപ്പിച്ച കാട്ടുകൊമ്പൻ അരിക്കൊമ്പനും ഫാൻസ് അസോസിയേഷൻ. ചിന്നക്കനാല്‍ വനത്തില്‍ നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരിലാണ് അണക്കരയില്‍ ഫാന്‍സ് അസോസിയേഷന് രൂപവത്കരിച്ചത്.(Arikomban fans association anakkara idukki)
പെരിയാർ വന്യ ജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് വേണ്ടി അണക്കരയിലെ ഓട്ടോ തൊഴിലാളികളാണ് ഫ്ലക്സ് വെച്ചത്. കാട് അത് മൃഗങ്ങൾക്കുളളതാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അണക്കര ബി സ്റ്റാൻഡിലെ ഒരുപറ്റം ഓട്ടോ തൊഴിലാളികളാണ് ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
കാടു മാറ്റത്തിന്റെ പേരിൽ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏൽക്കേണ്ടി വന്നതിൽ വിഷമവും പ്രതിഷേധവുമുണ്ട്. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയിൽ മനുഷ്യൻ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുളള പ്രതിഷേധം കൂടിയാണ് ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതിന് പിന്നിലെന്നും ഡ്രൈവർമാർ പറഞ്ഞു.
Story Highlights: Arikomban fans association anakkara idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here