ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് വഴി നല്‍കാതെ കാര്‍ ഡ്രൈവറുടെ അഭ്യാസം; ഒടുവില്‍ കേസ്

കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസവുമായി കാര്‍ യാത്രികര്‍. കിലോമീറ്ററുകളോളം ദൂരം ആംബുലന്‍സിന് വഴി നല്‍കാതെ ഡ്രൈവര്‍ വാഹനം ഓടിക്കുകയായിരുന്നു. സംഭവത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍ പൊലീസിനും ആര്‍ടിഒയ്ക്കും പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. (Case against car driver for not giving side to ambulance Kozhikode)
ഇന്നലെയാണ് സംഭവം നടക്കുന്നത്. രോഗിയുടെ നില ഗുരുതരമായതിനാല്‍ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അദ്ദേഹത്തെ മാറ്റാനായി എത്തിയ ആംബുലന്‍സിന് മുന്നിലായിരുന്നു കാര്‍യാത്രികരുടെ അഭ്യാസം. യാത്രയ്ക്കിടെ പല പ്രാവശ്യം ആംബുലന്‍സ് ഹോണ്‍ മുഴക്കിയിട്ടും വഴി കൊടുക്കാന്‍ കാര്‍ ഡ്രൈവര്‍ തയാറായില്ല.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ആംബുലന്‍സിലുള്ള രോഗിയുടെ രക്തസമ്മര്‍ദം വര്‍ധിച്ച് അദ്ദേഹം ഗുരുതരാസ്ഥയില്‍ ആയിരുന്നു. രോഗിയ്ക്ക് കൃത്യമായി ചികിത്സ ഉറപ്പുവരുത്തേണ്ട കുറേയധികം സമയമാണ് കാര്‍ യാത്രക്കാരുടെ അഭ്യാസം മൂലം തങ്ങള്‍ക്ക് നഷ്ടമായതെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Story Highlights: Case against car driver for not giving side to ambulance Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here