Advertisement

ഗ്രാൻഡ് ഹയാത്തിൽ ജപ്പാൻ ഭക്ഷ്യ മേളയ്ക്ക് തുടക്കമായി; മെയ് 21 വരെ നീളും

May 18, 2023
Google News 2 minutes Read
Japanese Food Popup in Grand Hyatt Kochi Bolgatty

കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ ജപ്പാൻ ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ഇന്ന് തുടങ്ങുന്ന ഭക്ഷ്യമേളയിൽ രാമെൻ, സൂഷി, കരാഗെ എന്നിങ്ങനെയുള്ള ജപ്പാന്റെ തനത് ഭക്ഷണങ്ങളും വിവിധ തരം പാനീയങ്ങളും മധുരപലഹാരങ്ങളും ഒരുങ്ങും. ( Japanese Food Popup in Grand Hyatt Kochi Bolgatty )

പൂനെയിലെ പ്രശസ്തമായ ഗിംഗ്‌കോ റെസ്‌റ്റോറന്റിലെ ഷെഫ് ബ്രെഹദീഷും സിദ്ധി ഗോഖലെയുമാണ് ഭക്ഷ്യ മേളയ്ക്ക് നേതൃത്വം നൽകുന്നത്. ജപ്പാൻ ടൂറിസം മന്ത്രാലയം ജപ്പാൻ ക്യുസീന് വെങ്കല സർട്ടിഫിക്കേഷൻ നൽകിയിട്ടുള്ള വ്യക്തിയാണ് ഷെഫ് ബ്രഹദേഷ്. മുംബൈ ഐഎച്ച്എമ്മിൽ നിന്ന് തന്റെ പാചക ജീവിതം ആരംഭിച്ച ഷെഫ് ബ്രഹദേഷിന് ജാപ്പനീസിൽ ബിരുദവുമുണ്ട്. ഐഎച്ച്എം മുംബൈയിൽ നിന്ന് തന്നെ ബിരുദം നേടിയ വ്യക്തിയാണ് സിദ്ധി ഗോഖലെ.

മികച്ച റെസ്‌റ്റോറന്റ് അനുഭവവും, അത്യാഡംബര സ്പാകളും, ഫിറ്റ്‌നസ് സെന്ററുകളും ലോകോത്തര നിലവാരത്തിലുള്ള താമസമുറികളും സജ്ജമാക്കിയിട്ടുള്ള ഫൈവ് സ്റ്റാർ ഹോട്ടലാണ് ഗ്രാൻഡ് ഹയാത്ത്. ജപ്പാന്റെ തനത് രുചികൾ വിളമ്പുന്ന ഭക്ഷ്യമേള മെയ് 21 വരെ നീളും. ഭക്ഷ്യമേളയിൽ അവക്കാഡോ ക്രീം ചീസ് യുറമാകി, സാൽമൺ നിഗീരി പ്രോൺ ടെംപ്യൂര യുറമാകി തുടങ്ങി നിരവധി വൈവിധ്യമാർന്ന വിഭവങ്ങളാണ് കൊച്ചിയെ കാത്തിരിക്കുന്നത്.

Story Highlights: Japanese Food Popup in Grand Hyatt Kochi Bolgatty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here