എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്കു നേരെ അതിക്രമം; യുവാവിനെതിരെ കേസ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ ഇയാളെ പൊലീസും ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു.
അതേസമയം ആശുപത്രി ജീവനക്കരെ ആക്രമിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് അസഭ്യം പറയുകയാണ് ചെയ്തത്. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തു. ആശുപത്രി സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്.
Story Highlights: Man attack healthcare professionals at Ernakulam general hospital
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here