ഫ്രഞ്ച് ഓപ്പണിൽ നിന്ന് റാഫേൽ നദാൽ പിന്മാറി; അടുത്ത വർഷം വിരമിച്ചേക്കും

Rafael Nadal To Skip French Open For First Time: വിരമിക്കൽ സൂചന നൽകി ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ. 2024 ടെന്നീസിലെ അവസാന വർഷമായിരിക്കുമെന്ന് നദാൽ. അതേസമയം പരുക്കിനെ തുടർന്ന് 2023 ലെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് നദാൽ പിന്മാറി. 2005-ൽ അരങ്ങേറ്റം കുറിച്ച 22 ഗ്രാൻഡ് സ്ലാം ജേതാവ് 19 വർഷത്തിനിടെ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നത്.
2005ല്‍ തന്റെ അരങ്ങേറ്റത്തില്‍ തന്നെ 19ാം വയസില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടാനും നദാലിന് കഴിഞ്ഞിരുന്നു. പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലാണ് നിലവിലെ ചാമ്പ്യന്‍. 14 തവണ സിംഗിള്‍സ് കിരീടം നേടിയ റാഫേല്‍ നദാലിന്റെ പേരിലാണ് ഫ്രഞ്ച് ഓപ്പണ്‍ ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡ്. ഈ വർഷം ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ റാഫേൽ പരിക്കിനെ തുടർന്ന് അദ്ദേഹം പിന്മാറിയിരുന്നു.
എ.ടി.പി റാങ്കിങ്ങിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് നദാൽ. മെയ് 22 മുതല്‍ ജൂണ്‍ പതിനൊന്നുവരെയാണ് ഫ്രഞ്ച് ഓപ്പണ്‍.
Story Highlights: Rafael Nadal To Skip French Open For First Time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here