വാഴക്കാലയിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിൽ

എറണാകുളം വാഴക്കാലയിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിൽ. മലപ്പുറം സ്വദേശി ഷംസീർ, പത്തനംതിട്ട സ്വദേശി പിൽജ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ദമ്പത്തികൾ എന്ന വ്യാജേന വഴക്കാലയിൽ വീട് വാടയ്ക്ക് എടുത്തായിരുന്നു എംഡിഎംഎ വിൽപന. ബെഗളൂരൂവിൽ നിന്നും എംഡിഎംഎ എത്തിച്ചായിരുന്നു വിപണനം. യുവക്കളും – വിദ്യാർത്ഥികളുമാണ് പ്രധാന ഉപഭോക്താകൾ. പിടിയിലായ ഷംസീറും – പിൽജയും ഏറെനാളായി പോലീസ് നീരിക്ഷണത്തിലായിരുന്നു. കൊച്ചിയിലെ രസലഹരി വിപണനത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും.
കൊച്ചിസിറ്റി ഷാഡോ പോലീസും തൃക്കാക്കര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.
Story Highlights: vazhakkala youth arrested with mdma
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here