പന്തളത്തിന്റെ വികസനം ചർച്ച ചെയ്ത് 24 കണക്ട്; നാളെ ആലപ്പുഴയിലേക്ക്

ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയായ 24കണക്ടിന്റെ റോഡ് ഷോ പത്തനംതിട്ടയിൽ സമാപിച്ചു. രാവിലെ 10 മണിക്ക് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലും ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ലയിലും ആഘോഷപൂർവ്വമാണ് 24 കണക്റ്റിനെ പത്തനംതിട്ട വരവേറ്റത്. വൈകിട്ട് ഏഴുമണിക്ക് പന്തളത്ത് നടന്ന ജനകീയ സദസിലടക്കം വലിയ ആൾക്കൂട്ടമാണ് പങ്കെടുത്തത്. 24 Connect Road Show at Pandalam Pathanamthitta
വലിയ ആവേശത്തോടെയാണ് 24 കണക്റ്റിനെ പത്തനംതിട്ട ഇന്ന് സ്വീകരിച്ചത്. രാവിലെ 10 മണിക്ക് പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാൻഡിൽ 24 കണക്റ്റിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്തിയത്. ടോപ് സിങ്ങേഴ്സിലെ പ്രിയ ഗായകരുടെ പാട്ടുകൾക്ക് ഡാൻസ് ചെയ്താണ് കാണികൾ പിന്തുണ നൽകിയത്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ലയിൽ KLM ആക്സിവ ഫിൻവെസ്റ്റ് റീജിയണൽ ഓഫീസിന് മുന്നിലും 24 കണക്റ്റിന് വൻ സ്വീകരണം ലഭിച്ചു.
കൊച്ചു കുട്ടികളുടെ കലാപരിപാടികളോടെയാണ് തിരുവല്ലയിൽ പരിപാടി ആരംഭിച്ചത്. നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാന വിതരണവും നിർവഹിച്ചു. പന്തളത്ത് നടന്ന സമാപന പരിപാടിയിലും ഫാമിലി ക്ലബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികളോടെയാണ് ആരംഭിച്ചത്. തുടർന്ന് പന്തളത്തിന്റെ വികാസങ്ങൾ ചർച്ച ചെയ്ത ജനകീയ സംവാദത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനങ്ങളും തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചു. 24 കണക്റ്റിന്റെ തുടർ പ്രവർത്തനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചാണ് എല്ലാ കേന്ദ്രങ്ങളിലും ആളുകൾ പിരിഞ്ഞുപോയത്.
Read Also: നീതിയ്ക്കായി പൊരുതിയ മല്ലിയമ്മയ്ക്കും സുമതിയമ്മയ്ക്കും ആദരം; 24 കണക്ടിന് പ്രൗഢഗംഭീര തുടക്കം
24കണക്ടിന്റെ റോഡ് ഷോ ഇന്ന് ആലപ്പുഴ ജില്ലയിൽ എത്തും. കായംകുളത്ത് നിന്നു തുടങ്ങുന്ന റോഡ് ഷോ ആലപ്പുഴ നഗരത്തിലൂടെ ചേർത്തലയിലെത്തി, പിന്നീട് പുന്നപ്രയിൽ സമാപിക്കും. തോരാ കണ്ണീരായി കുട്ടനാട് എന്ന വിഷയത്തിൽ ജനകീയ സംവാദവും റോഡ്ഷോയിലുണ്ടാകും.
വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്നാണ് തുടക്കം കുറിച്ചത്.
Story Highlights: 24 Connect Road Show at Pandalam Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here