ഡോ. വന്ദന ദാസിൻ്റ ഓർമയിൽ ജനകീയ സദസ്സ്; 24 കണക്ട് റോഡ് ഷോ കൊല്ലത്തെ പര്യടനം പൂർത്തിയാക്കി

ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയായ 24 കണക്ടിന്റെ റോഡ് ഷോയുടെ കൊല്ലത്തെ പര്യടനം പൂർത്തിയായി. രണ്ടു ദിവസം കൊല്ലത്തിൻ്റെ വിവിധ മേഖലകളിൽ ട്വൻ്റി ഫോർ കണക്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ട്വൻ്റി ഫോർ കണക്റ്റ് ചാനൽ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുമെന്ന് വേദിയിൽ എത്തിയവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. 24 Connect Road Show Wraps Up Journey in Kollam
ഡോക്ടർ വന്ദന ദാസിൻ്റെ കൊലപാതകത്തിൽ പട്ടാഴി ഡി വി എ മിനി സ്റ്റേഡിയത്തിൽ നടന്ന ജനകീയ സംവാദ പരിപാടി ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. സമൂഹത്തിൽ സഹായമാവശ്യമുള്ളവരെയും നന്മ ചെയ്യാൻ മനസുള്ളവരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന 24 കണക്റ്റിൻ്റെ പ്രചരണ ജാഥ നാളെ പത്തനംതിട്ട ജില്ലയിലാണ് ട്വൻറി ഫോർ കണക്റ്റ് പര്യടനം നടത്തുക.
നാടിനെ നടുക്കിയ ഡോക്ടർ വന്ദന ദാസിൻ്റെ കൊലപാതകത്തെ കുറിച്ച് പട്ടാഴിയിൽ ജനകീയ സംവാദ പരിപാടി ജനപങ്കാളിത്വം കൊണ്ടും ശ്രദ്ധയാകർഷിച്ചു. ഫ്ലവേഴ്സ് ടോപ്പ് സിങേഴ്സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികൾക്കൊപ്പം സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.
Read Also: നീതിയ്ക്കായി പൊരുതിയ മല്ലിയമ്മയ്ക്കും സുമതിയമ്മയ്ക്കും ആദരം; 24 കണക്ടിന് പ്രൗഢഗംഭീര തുടക്കം
വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്ളവേഴ്സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്നാണ് തുടക്കം കുറിച്ചത്.
Story Highlights: 24 Connect Road Show Wraps Up Journey in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here