പതിനൊന്നുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ നാല്പത്തിരണ്ടുകാരന് 47 വർഷം കഠിന തടവ്

പതിനൊന്നുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ നാല്പത്തിരണ്ടുകാരനെ 47 വർഷം കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം മമ്പാട് സ്വദേശി ചന്ദ്രനെയാണ് നിലമ്പൂർ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
മമ്പാട് പുള്ളിപ്പാടം കാരച്ചാൽ ചന്ദ്രൻ 2016-17 കാലയളവിൽ 11 കാരിയെ നിരന്തരം പീഡനത്തിരയാക്കി എന്നാണ് കേസ്. പ്രതി 47 വർഷം കഠിന തടവും 1,05,000 രൂപ പിഴയും അടക്കണം. പിഴ അടച്ചാൽ തുക അതിജീവിതക്ക് നൽകണം. അല്ലെങ്കിൽ 2 വർഷം മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും നിലമ്പൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജ് കെപി ജോയ് ശിക്ഷ വിധിച്ചു.
തിരൂർ ഡിവൈഎസ്പി കെഎം ബിജു നിലമ്പൂർ സിഐ ആയിരിക്കെയാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇൻസ്‌പെക്ടർ സുനിൽ പുളിക്കലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടർ സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Story Highlights: 47 years rigorous imprisonment for the man who molested the girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here