പരാതിക്കാരായ വിദ്യാർത്ഥിനികളും സാക്ഷികളും കൂറുമാറി; പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ കോടതി കുറ്റവിമുക്തമാക്കി

ഇടുക്കി കഞ്ഞികുഴിയിൽ പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ കോടതി കുറ്റവിമുക്തമാക്കി. എൻ.എസ്.എസ് ക്യമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയെന്നതായിരുന്നു അധ്യാപകനെതിരായ കേസ്. പരാതിക്കാരായ വിദ്യാർത്ഥിനികളും സാക്ഷികളും കൂറുമാറിയതിനെ തുടർന്നാണ് അധ്യാപകന് അനുകൂലമായ വിധിയുണ്ടായത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ഞിക്കുഴിയിലെ സ്ക്കൂളിൽ വെച്ച് നടന്ന എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികളാണ് അധ്യാപകൻ ലൈംഗികാധിക്ഷേപം നടത്തിയതായി പോലീസിൽ പരാതി നൽകിയത്. പരാതി പിൻവലിക്കാൻ സ്കൂളിലെ വിദ്യാർത്ഥിയെ വിളിച്ച് അധ്യാപകൻ സമ്മർദം ചെലുത്തുന്നതിന്റെ ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു.
പോക്സോ അടക്കം വിവിധ വകുപ്പുകൾ ചുമത്തി ഹരി ആർ വിശ്വനാഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരപരാധിത്വം തെളിയിക്കാനായതിൽ സന്തോഷമുണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഹരി ആർ വിശ്വനാഥിന്റെ പ്രതികരണം. 31 സാക്ഷികൾ ഉണ്ടായിരുന്ന കേസില്‍ പൊലീസ് ഒഴികെ എല്ലാരും കൂറുമാറിയതോടെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി അധ്യാപകനെ കുറ്റവിമുക്തനാക്കിയത്. ഇതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഷനും പിൻവലിച്ചു.
Story Highlights: court acquitted the accused teacher in the POCSO case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here