ഐപിഎൽ: രാജസ്ഥാന് ടോസ് നേട്ടം; പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ചു

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ടോസ് നേട്ടം. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ചു. നടുവേദനയെ തുടർന്ന് അശ്വിൻ രാജസ്ഥാന് വേണ്ടി ഇന്നത്തെ മത്സരം കളിക്കില്ല. പഞ്ചാബ് കിംഗ്‌സിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. RR opt to bowl PBKS IPL 2023
13 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റ് വീതമുള്ള ഇരു ടീമുകൾക്കും ഇന്ന് വിജയിച്ചെങ്കിൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാവൂ. രാജസ്ഥാന് ഒരു വിജയം മതിയെങ്കിൽ പഞ്ചാബിന് കൂറ്റൻ ജയം വേണം. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ ആറാമതും പഞ്ചാബ് എട്ടാമതുമാണ്. ഇന്ന് ആര് ജയിച്ചാലും അവർക്ക് 14 പോയിൻ്റാവും. പോസിറ്റീവ് നെറ്റ് റൺ റേറ്റ് ആയതിനാൽ രാജസ്ഥാന് വിജയം കൂടുതൽ നേട്ടമുണ്ടാക്കും. വരുന്ന മത്സരങ്ങളിൽ ആർസിബിയും മുംബൈയും പരാജയപ്പെട്ടാൽ രാജസ്ഥാൻ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കും. ഇതേ കണക്ക് തന്നെയാണ് പഞ്ചാബിനും. എന്നാൽ, നെഗറ്റീവ് നെറ്റ് റൺ റേറ്റ് ആയതിനാൽ അവർക്ക് വമ്പൻ വിജയം വേണം.
Teams:
Punjab Kings (Playing XI): Shikhar Dhawan(c), Prabhsimran Singh, Atharva Taide, Liam Livingstone, Sam Curran, Jitesh Sharma(w), Shahrukh Khan, Harpreet Brar, Rahul Chahar, Kagiso Rabada, Arshdeep Singh
Rajasthan Royals (Playing XI): Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Shimron Hetmyer, Riyan Parag, Adam Zampa, Trent Boult, Navdeep Saini, Sandeep Sharma, Yuzvendra Chahal
Read Also: ‘ഫാഫ് ഡു പ്ലെസിസ് ലോകകപ്പിൽ കളിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് വൻ നഷ്ടം’; ദിനേശ് കാർത്തിക്
RR Impact Subs: Dhruv Jurel, Donovan Ferreira, Akash Vasisht, Kuldeep Sen, Murugan Ashwin.
PBKS Impact Subs: Nathan Ellis, Sikandar Raza, Rishi Dhawan, Mohit Rathee, Matthew Short.
Story Highlights: RR opt to bowl PBKS IPL 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here