Advertisement

എ ഐ ക്യാമറ വിവാദം; തെറ്റ് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

May 20, 2023
3 minutes Read
Pinarayi Vijayan about ai camera controversy

എ ഐ ക്യാമറ വിവാദത്തിൽ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടെൻഡർ നൽകുന്നത് കുറഞ്ഞ ക്വാട്ട് ചെയ്യുന്നവർക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(AI camera controversy, strong action will be taken- Pinarayi Vijayan)

നടപ്പാക്കുന്ന പദ്ധതിക്കായി ഇത്ര ശതമാനം കൊടുക്കേണ്ട ഗതികേട് കേരളത്തിനില്ല, കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ വിശ്വാസ്യത ഇല്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു . തെറ്റ് ആരുടെ ഭാഗത്തായാലും ശതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. യുഡിഎഫും ബിജെപിയും ഒരേമനസോടെ എൽഡിഎഫ് സർക്കാരിനെ എതിർക്കുന്നു. സർക്കാരിന്റെ ജനകീയതയിൽ പ്രതിപക്ഷത്തിന് അസൂയയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

സർക്കാർ പരിപാടികൾക്ക് തുരങ്കം വയ്ക്കാനാണ് ബിജെപിയും എൽഡിഎഫും ശ്രമിച്ചത്. ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് സർക്കാരിനെതിരെ നെറികേട് കാട്ടുന്നു. പ്രതിപക്ഷത്തിന് ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമോ എന്ന ആശങ്കയുണ്ട്. 2016 ലെ പെൻഷൻ കുടിശിക ബാക്കിവച്ചവരാണ് എൽഡിഎഫിന്റെ കുറ്റം പറയുന്നത്.

സെക്രട്ടേറിയറ്റിൽ യുഡിഎഫ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. യുഡിഎഫിന്റെ ഇന്നത്തെ സമരം എൽഡിഎഫ് സർക്കാരിന് എതിരെ ആക്ഷേപം ഉന്നയിക്കാൻ വേണ്ടി മാത്രമാണ്. 2016ന്റെ ദുരന്തം യുഡിഎഫ് സർക്കാരിനായിരുന്നു. അത് ജനങ്ങൾ തന്നെ അവസാനിപ്പിച്ചു. എൽഡിഎഫ് എല്ലാ സമരത്തെയും അതിജീവിച്ച് മുന്നേറുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങൾ തന്നെ മാറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പെൻഷൻ കുടിശിക തീർക്കുക മാത്രമല്ല, വർധിപ്പിക്കുകയും ചെയ്ത സർക്കാർ ആണ് ഇടത് ജനാധിപത്യ മുന്നണി സർക്കാരെന്നും വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുക, പല ആവർത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ആണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights: AI camera controversy, strong action will be taken- Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top