Advertisement

വേദിയിൽ പാട്ട് പാടവെ പൊട്ടിക്കരഞ്ഞ് ​ഗായിക അമൃത സുരേഷ്

May 20, 2023
3 minutes Read
amrutha suresh cries while singing

വേദിയിൽ പാട്ട് പാടവെ പൊട്ടിക്കരഞ്ഞ് ​ഗായിക അമൃത സുരേഷ്. അച്ഛൻ സുരേഷിന്റെ അനുസ്മരണ വേദിയിൽ ​ഗാനം ആലപിക്കവെയാണ് മകളും ​ഗായികയുമായ അമൃത കരഞ്ഞുപോയത്. ( amrutha suresh cries while singing )

1971 ൽ പുറത്തിറങ്ങിയ ​ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലെ രേ പപ്പി ഹരാ എന്ന ​ഗാനമാണ് അമൃത ആലപിച്ചത്. ചിത്രത്തിൽ ​ഗായിക വാണി ജയറാമാണ് പാട്ട് പാടിയിരിക്കുന്നത്. അമൃത സുരേഷ് തന്നെയാണ് കരഞ്ഞുകൊണ്ട് പാട്ട് പാടുന്ന വിഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. അച്ഛാ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. നിരവധി പേരാണ് തങ്ങളുടെ പ്രിയ ​ഗായികയ്ക്ക് ആശ്വാസമേകുന്ന വാക്കുകളുമായി പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

ഏപ്രിൽ 18നാണ് അമൃതയുടെ അച്ഛനും ഓടക്കുഴൽ കലാകാരനുമായ പി.ആർ സുരേഷ് സ്ട്രോക്കിനെ തുടർന്ന് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു.

Story Highlights: amrutha suresh cries while singing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top