മഹാകുംഭമേളയിൽ സ്നാനം ചെയ്ത് അമൃത സുരേഷ്

മഹാകുംഭമേളയിൽ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയ ശേഷം കൈകൂപ്പി പ്രാർഥിക്കുന്ന ചിത്രം അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. “മഹാകുംഭമേളയിൽ നിന്നും മഹാശിവരാത്രി ആശംസകൾ” എന്ന അടിക്കുറിപ്പോടെയാണ് അമൃത ചിത്രം പോസ്റ്റ് ചെയ്തത്.
[Amrutha Suresh]
144 വര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന മഹാകുംഭമേള ജനുവരി 13ന് തുടങ്ങി ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെ സമാപിക്കും. അവസാന ദിനത്തിലാണ് അമൃത സുരേഷ് കുംഭമേളയില്‍ എത്തിയത്. ത്രിവേണി സംഗമത്തില്‍ ഇതിനകം 62 കോടിയിലേറെ ആളുകള്‍ പുണ്യസ്‌നാനം നടത്തിയെന്നാണു കണക്ക്. കേരളത്തില്‍ നിന്നും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മഹാകുംഭമേളയില്‍ പങ്കെടുത്തു. ജയസൂര്യ, സംയുക്ത, സുപ്രിയ മേനോന്‍ എന്നിവര്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു.
Read Also: ഖുറേഷിയുടെ വലംകൈ ‘സയീദ് മസൂദ്’ ആരെന്ന് വിവരിച്ച് പൃഥ്വിരാജ്
ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, സൊനാലി ബേന്ദ്ര, മിലിന്ദ് സോമന്‍, റെമോ ഡിസൂസ, തമന്ന, പൂനം പാണ്ഡെ, ഹേമ മാലിനി, തനിഷ മുഖര്‍ജി, നിമ്രത് കൗര്‍, അക്ഷയ് കുമാര്‍ എന്നിവരും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം ചെയ്തിരുന്നു. കത്രീന കൈഫും കഴിഞ്ഞ ദിവസം കുംഭമേളയ്ക്ക് എത്തിയിരുന്നു.
Story Highlights : Amrutha Suresh In Mahakumbh Mela
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here