Advertisement

നാട്ടാനയെ ആക്രമിച്ച കാട്ടാനക്കൂട്ടം ഒരു വീടിന് മുന്നിലൂടെ നടന്നുനീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

May 20, 2023
Google News 1 minute Read
elephant Attacked by wild elephants cctv

ഇന്നലെ കല്ലടിക്കോടെത്തി നാട്ടാനയെ ആക്രമിച്ച കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ 24ന് ലഭിച്ചു. ഇന്നലെ രാത്രി 11.30 ഓടെ എത്തിയ കാട്ടാനക്കൂട്ടമാണ് നാട്ടാനയെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് നാട്ടാനയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. തടിപിടിക്കാനായി കൊണ്ടുവന്ന ആനയെയാണ് കാട്ടാനകൾ കുത്തിപ്പരിക്കേൽപ്പിച്ചത്. ആനയെ ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് പാപ്പാൻമാർ സമീപത്ത് ഉറങ്ങുകയായിരുന്നു. ആനയുടെ അലറൽ കേട്ടാണ് അവർ ഉണർന്നത്.

Read Also: ആന സെൻസസ് ഇന്ന്; കാട്ടാനകളുടെ കണക്കെടുപ്പ്

ആ സമയം മൂന്ന് കാട്ടാനകൾ ചേർന്ന് നാട്ടാനയെ ആക്രമിക്കുകയായിരുന്നുവെന്ന് പാപ്പാൻമാർ പറയുന്നു. പിന്നീട് പടക്കം പൊട്ടിച്ചണ് കാട്ടാനക്കൂട്ടത്തെ സ്ഥലത്തുനിന്ന് തുരത്തിയത്. അതേസമയം, ചിന്നക്കനാലിൽ നിന്ന് പെരിയാറിലെത്തിച്ച അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
ഇപ്പോൾ തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്.

ചിന്നക്കനാലിലെപ്പോലെ ഇവിടെ ആക്രമണങ്ങൾ നടത്തുന്നില്ല എന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക.

Story Highlights: elephant Attacked by wild elephants cctv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here