പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കണം; ഹരീഷ് പേരടി

പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി.ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും. അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Hareesh peradi about keralas education system)
ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്
പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും…
അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറും…എല്ലാവർക്കും ജയിക്കാനുള്ളതാവണം ആധുനിക വിദ്യാഭ്യാസം..എല്ലാ അറിവുകളും ആരെയും തോൽപ്പിക്കാനാവരുത്..തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ..നിങ്ങൾ ജയിച്ചവർ ആവുകയുള്ളു…യഥാർത്ഥ വിജയികൾ ആവുകയുള്ളു…
Story Highlights: Hareesh peradi about keralas education system
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here