Advertisement

കൊച്ചിയിൽ എംഡിഎംഎ കേസുകളിൽ വൻ വർധന; കഴിഞ്ഞ 4 മാസത്തിനിടെ പിടിയിലായത് 75 പേർ

May 20, 2023
2 minutes Read
increase in kochi mdma cases

കൊച്ചിയിൽ എംഡിഎംഎ കേസുകളിൽ വലിയ വർധന. പൊലീസ് നടപടി തുടരുമ്പോഴും ലഹരിയുടെ വരവിന് കുറവില്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. യുവാക്കളാണ് പിടിയിലാകുന്നവരിൽ ഏറെയും. ( increase in kochi mdma cases )

പോയ വർഷം മാത്രം 176 പേരാണ് എംഡിഎംഎയുമായി പിടിയിലായത്. ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് മാസത്തിനിടെ കൊച്ചിയിൽ പിടികൂടിയത് 711 ​ഗ്രാം എംഡിഎംഎയാണ്. അൻപത്തൊന്ന് കേസുകളിലായി എഴുപത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 596.29 ഗ്രാമും കഴിഞ്ഞ മാസം നൂറ്റി പതിനഞ്ച് ഗ്രാം MDMAയുമാണ് പൊലീസ് പിടികൂടിയത്. 2022ൽ 1402 ഗ്രാം MDMA പിടികൂടിയ സ്ഥാനത്താണ് നാല് മാസം കൊണ്ട് ഈ വർധനവ് ഉണ്ടായത്. MDMA കേസുകളിൽ 2021ൽ 26 കേസുകളിലായി 59 പേർ അറസ്റ്റിലായി. 123 കേസുകളിലായി 176 പേരാണ് കഴിഞ്ഞ വർഷം അറസ്റ്റിലായത്.

2021ൽ 45 ലക്ഷത്തിൻ്റെ മാരക ലഹരിയാണ് പിടികൂടിയതെങ്കിൽ കഴിഞ്ഞ വർഷം ആയപ്പോഴേക്കും അത് രണ്ടിരട്ടിയായി വർധിച്ചു. കൊച്ചി സിറ്റി പോലീസിൻറെ യോദ്ധാവ് ഡാൻസാഫ് എന്നീ പ്രത്യേക സംഘങ്ങളാണ് ലഹരി വേട്ടയ്ക്കായി രംഗത്തുള്ളത്. കൊച്ചിയിൽ പിടികൂടുന്ന ലഹരിയുടെ അളവ് വർദ്ധിക്കുന്നു എന്നതിനോടൊപ്പം തന്നെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ തോതിൽ വർദ്ധനവുണ്ടാകുന്നുണ്ട്. ഇതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്നത് യുവാക്കളാണ് ലഹരി മാഫിയയുടെ കണ്ണികളാകുന്നത് എന്നുള്ളത് തന്നെയാണ്.

Story Highlights: increase in kochi mdma cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top