യുസീ, ജോസേട്ടാ.. കുറച്ചു നേരം ഇരുന്ന് നോക്കാം, ചെലപ്പോ ബിരിയാണി കിട്ടിയാലോ; വൈറൽ പോസ്റ്റുമായി സഞ്ജു സാംസൺ

കാത്തിരുന്നാൽ ചെലപ്പോ ബിരിയാണോ കിട്ടിയാലോ എന്ന അടികുറിപ്പിൽ ഫോട്ടോ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്നലെ, ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിനെതിരെ ഇന്നലെ ജയിച്ചതിന് ശേഷം രാജസ്ഥാൻ റോയൽസ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. മറ്റു ടീമുകളുടെ ഫലങ്ങളെ അനുസരിച്ചിരിക്കും ഇനി രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകൾ. ഈ സാഹചര്യത്തിലാണ്, മൈതാനത്ത് യുസ്‌വേന്ദ്ര ചഹലിനും ജോസ് ബട്ലർക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. Sanju Samson Instagram Post RR Play Off
Read Also: പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ; പഞ്ചാബിനെതിരെ 4 വിക്കറ്റ് വിജയം
കഴിഞ്ഞ മത്സരത്തിൽ ഒൻപത് പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥന് ജയിക്കാൻ സാധിച്ചിരുന്നെങ്കിൽ റൺ നിരക്കിൽ ബാംഗ്ലൂരിന് മുന്നിൽ നാലാമതായി കയറാൻ സാധിക്കുമായിരുന്നു. എന്നാൽ, മത്സരം അവസാന ഓവറിലെത്തിയത് ടീമിന് തിരിച്ചടിയായി. 14 പോയിന്റുള്ള രാജസ്ഥാൻ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഒരു മത്സരം ബാക്കിയുള്ള ബാംഗ്ലൂരിനും മുംബൈക്കും 14 പോയിന്റുകൾ ഉണ്ട്. ഹൈദരാബാദിനെതിരെ മുംബൈയുടെ പരാജയവും ഗുജറത്തിനെതിരെ 6 റൺസിനുള്ള ബാംഗ്ലൂരിന്റെ പരാജയവും രാജസ്ഥാന് പ്ലേഓഫിലേക്ക് വഴി തുറക്കും. കൂടാതെ, കൊൽക്കത്ത – ലക്‌നൗ മത്സരവും രാജസ്ഥാന്റെ ഭാവിയെ സ്വാധിനിക്കും.
Story Highlights: Sanju Samson Instagram Post RR Play Off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here