Advertisement

ക്രിസ്ത്യൻ കോളജ് എസ്എഫ്ഐ ആൾമാറാട്ടം; പ്രിൻസിപ്പൽ ഇൻ ചാർജിനെതിരെ കേരള സർവകലാശാല നടപടി

May 20, 2023
2 minutes Read
Images of SFI impersonation and Christian College

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി ജെ ഷൈജുവിനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. ഷൈജുവിനെതിരെ അച്ചടക്ക നടപടി എടുക്കാൻ മാനേജ്മെന്റിനോട് കേരള സർവകലാശാല ആവശ്യപ്പെടും. അല്ലാത്ത പക്ഷം, കോളേജിന്റെ അഫിലിയേഷൻ പിൻവലിക്കുന്നത് ഉൾപ്പെടെ പരിഗണിക്കുകയും ക്രിമിനൽ കേസ് എടുക്കാൻ പോലീസിൽ പരാതി നൽകും ചെയ്യുമെന്നാണ് സിൻഡിക്കേറ്റിൻ്റേ നിലപാട്. SFI impersonation Kerala University action against Principal

കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഷൈജുവിന്റെ താത്കാലിക പ്രിൻസിപ്പൽ പദവി പിൻവലിച്ചതായി കേരള സർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ പ്രിൻസിപ്പൽ ചെയ്ത പ്രവർത്തികൾ സർവകലാശാലക്ക് അപമാനമായെന്ന് വ്യക്തമാക്കി വി സി അധ്യപകവൃത്തിയിൽ നിന്നും ഷൈജുവിനെ സസ്‌പെന്റ് ചെയ്യാൻ നിർദ്ദേശം നൽകിയാതായി അറിയിച്ചു. അധ്യപകൻ്റെ പ്രവർത്തി കാരണം ഉണ്ടായ നഷ്ടം ഈടാക്കും. വിശാഖിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് വി സി വ്യക്തമാക്കി.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ആൾമാറാട്ടത്തെ തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. തുടർന്ന്, തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിലുണ്ടായ നഷ്ടം ഈടാക്കാൻ നടപടി സ്വീകരിക്കുമെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. അടുത്ത അഞ്ചു വർഷത്തേക്ക് സർവകലാശാലയുടെ എല്ലാ ചുമതലകളിൽ നിന്നും ഷൈജുവിനെ മാറ്റി. അടിയന്തിരമായി ഇലക്ഷൻ നടത്താനും തീരുമാനമായി. മുഴുവൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ലിസ്റ്റും പരിശോധിച്ച ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്തുകയുള്ളു സർവകലാശാലയുടെ സൽപ്പേരിന് കളങ്കം ചാർത്തിയ സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി വേണമെന്ന് സിൻഡിക്കേറ്റിൽ ആവശ്യം ഉയർന്നു.

Story Highlights: SFI impersonation Kerala University action against Principal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top