Advertisement

പഞ്ചാബ് അതിര്‍ത്തിയില്‍ പാക്ക് ഡ്രോണുകള്‍; ബിഎസ്എഫ് വെടിവച്ചു വീഴ്ത്തി, മയക്കുമരുന്ന് കണ്ടെടുത്തു

May 21, 2023
2 minutes Read

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. അമൃത്സർ സെക്റ്ററിൽ ആണ്‌ ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ ബി എസ് എഫ് വെടിവച്ചിട്ടു.ഡ്രോണിൽ നിന്നും മയക്കു മരുന്ന് കണ്ടെടുത്തു.

പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്. രണ്ട് ദിവസത്തിനിടെ വെടിവച്ചിടുന്ന നാലാമത്തെ ഡ്രോൺ ആണിത്.വെള്ളിയാഴ്ച രാത്രി ധാരിവാള്‍, രത്ന ഖുര്‍ദ് ഗ്രാമങ്ങളില്‍ അതിര്‍ത്തി രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പാകിസ്താന്‍ ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാന്മാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ആദ്യ ഡ്രോണ്‍ വെടിവച്ചിട്ടു. ഈ ഡ്രോണ്‍ അമൃത്സര്‍ ജില്ലയിലെ ഉദര്‍ ധരിവാള്‍ ഗ്രാമത്തില്‍ നിന്നാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു.

രണ്ടാമത്തെ ഡ്രോണ്‍ രാത്രി 9.30 ഓടെ അതേ ജില്ലയിലെ രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് സൈന്യം വെടിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഡ്രോണില്‍ ഘടിപ്പിച്ച 2.6 കിലോ ഹെറോയിന്‍ അടങ്ങിയ രണ്ട് പാക്കറ്റുകളും സൈന്യം കണ്ടെടുത്തു.

Story Highlights: Four Pak drones intercepted along Punjab border in 24 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top