Advertisement

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട വിവാദം; അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം എംഎൽഎമാർ

May 21, 2023
2 minutes Read
kattakada christian college controversy cpim mla seeks probe

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം എംഎൽഎമാർ. എംഎൽഎമാരായ ഐ ബി സതീഷ് സി പിഐഎം ജില്ല കമ്മിറ്റിക്കും ജീ സ്റ്റീഫൻ മുഖ്യമന്ത്രിക്കും കത്ത് നൽകി. അതേ സമയം കേരള സർവ്വകലാശാല രജിസ്ട്രാർ ഡിജിപിക്ക് നൽകിയ പരാതി കാട്ടാക്കട പോലീസിന് കൈമാറി. പ്രിൻസിപ്പൽ ആയിരുന്ന ജിജെ ഷൈജുവിനും ആൾമാറാട്ടം നടത്തിയ വിശാഖിനെതിരെ ക്രിമിനൽ കേസെടുക്കണം എന്നാണ് സർവകലാശാലയുടെ ആവശ്യം. ( kattakada christian college controversy cpim mla seeks probe )

കാട്ടകട എം.എൽ.എ ഐ.ബി സതീഷിനും അരുവിക്കര എം.എൽ.എ ജി.സ്റ്റീഫനും ക്രിസ്ത്യൻ കോളജ് ആൾമാറാട്ട വിവാദത്തിൽ പങ്കുണ്ടെന്ന് നേരത്തേ അരോപണം ഉയർന്നിരുന്നു. പിന്നാലെ, നേതാക്കൾ അറിയാതെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടക്കില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമർശനമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇരു നേതാക്കളും വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഐ ബി സതീഷ് സിപിഐഎം ജില്ലാ കമ്മിറ്റിക്കും ജി സ്റ്റീഫൻ മുഖ്യമന്ത്രിക്കും കത്ത് നൽകി.

അതിനിടെ കേരള സർവകലാശാല രജിസ്ട്രാർ ഡി.ജി.പിക്ക് നൽകിയ പരാതി കാട്ടാക്കട പൊലീസിന് കൈമാറി. ആൾമാറാട്ടം നടത്തിയ വിദ്യാർത്ഥി വിശാഖിനെതിരെയും ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പലായിരുന്നു ജി.ജെ ഷൈജുവിനെതിരെയും ക്രിമിനൽ കേസ് എടുക്കണമെന്നാണ് സർവകലാശാലയുടെ ആവശ്യം. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിലാണ് ജി.ജെ ഷൈജുവിനെതിരെ നടപടിയെടുക്കാനും പൊലീസിൽ പരാതി നൽകാനും സർവകലാശാല തീരുമാനിച്ചത്. ജി.ജെ ഷൈജുവിനെ സർവകലാശാല പുറത്താക്കിയിട്ടുണ്ട്. ആൾമാറാട്ടത്തിൽ കാട്ടാക്കട കൃസ്ത്യൻ കോളജും അന്വേഷണം നടത്തുന്നുണ്ട്.

Story Highlights: kattakada christian college controversy cpim mla seeks probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top