എറണാകുളത്ത് ഫോണിൽ വിളിച്ച് കടമായെടുത്ത ലോട്ടറി ടിക്കറ്റിന് 70 ലക്ഷം സമ്മാനം ! വിശ്വസിക്കാനാകെ സമ്മാനജേതാവായ ലോറി ഡ്രൈവർ

ഫോണിൽ വിളിച്ച് കടമായെടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ! കേൾക്കുമ്പോൾ കൗതുകം തോന്നാം. തമിഴ്‌നാട് തെങ്കാശി സ്വദേശി ചിന്നദുരയ്ക്കാണ് അങ്ങനെ ലോട്ടറി അടിച്ചത്. എറണാകുളം കരിമുകളിലെ കാവിലമ്മ ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റിനാണ് സമ്മാനം. ( nirmal lottery first prize lorry driver )
കഴിഞ്ഞ ദിവസം ചിന്നദുരൈ എന്ന തമിഴ്‌നാട് സ്വദേശി കരിമുകളിലെ ലോട്ടറി വിൽപനക്കാരനെ വിളിച്ച് തനിക്ക് എട്ട് ലോട്ടറി കടമായി എടുത്തുവയ്ക്കാൻ പറയുകയായിരുന്നു. അതിലൊരു ടിക്കറ്റിനാണ് നിലവിൽ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. അമ്പലമുകളിലെ ടാങ്കർ ഡ്രൈവറാണ് ചിന്നദുരൈ.
ചിന്നദുരൈ സ്ഥിരമായി ലോട്ടറി എടുക്കാറുള്ള വ്യക്തിയാണെന്ന് ലോട്ടറി സെന്റർ ഉടമ പറഞ്ഞു. ആയിരം രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കുമൊക്കെയാണ് ചിന്നദുരൈ ലോട്ടറി എടുക്കാറുള്ളത്. ലോട്ടറി ഫലം വന്നപ്പോൾ ചിന്നദുരൈയ്ക്കായി മാറ്റിവച്ച ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം. ഇക്കാര്യം ചിന്നദുരൈയെ ആദ്യം വിളിച്ച് പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നില്ല. പിന്നെ ഫലത്തിന്റെ ചിത്രമെടുത്ത് അയച്ചപ്പോഴാണ് വിശ്വസിച്ചത്.
ലോട്ടറി അടിച്ചതറിഞ്ഞ് ലോട്ടറി സെന്ററിൽ ടിക്കറ്റെടുക്കാനുള്ള തിരക്കാണ് ഇപ്പോൾ.
Story Highlights: nirmal lottery first prize lorry driver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here