കാട്ടുപോത്ത് ആക്രമണം: കെസിബിസിയെ പിന്തുണച്ച് രമേശ് ചെന്നിത്തല

കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസിയെ പിന്തുണച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത മേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല എന്നും മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നനും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ല. നിയമംങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ആവശ്യമെങ്കിൽ ഭേദഗതി വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നാട്ടിൽ സർക്കാരും മലയോര മേഖലയിൽ വന്യമൃഗങ്ങളും ജീവിക്കാൻ അനുവദിക്കുന്നില്ല. വിഷയത്തിൽ മതമേലധ്യക്ഷന്മാർക്ക് പൂർണ പിന്തുണയെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. Ramesh Chennithala supports KCBC on Water buffalo issue
ഇതിനിടെ, കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട കെസിബിസിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി വനംമന്ത്രി എകെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കെസിബിസി സ്വീകരിച്ച നിലപാട് പ്രകോപനപരമെന്ന് മന്ത്രി കുറ്റപ്പെടുത്തി. മൃതദേഹങ്ങളുമായി നടത്തിയ പ്രതിഷേധം, വിലപേശൽ തന്ത്രമെന്നും മന്ത്രി പറഞ്ഞു. തങ്ങൾ സ്വീകരിച്ചത് പക്വമായ നിലപാടെന്നായിരുന്നു കെസിബിസിയുടെ മറുപടി.
Read Also: കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് അട്ടിമറിക്കപ്പെട്ടു; പ്രതിഷേധം കടുപ്പിക്കാൻ സമര സമിതി
വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, സർക്കാരിനെതിരെ കടുത്ത വിമർശനമാണ് കെസിബിസി ഇന്നലെ ഉന്നയിച്ചത്. ഇത്തരം സാഹചര്യങ്ങളെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് പരാതി. ഇതിന് മറുപടിയുമായാണ് വനംമന്ത്രി എകെ ശശീന്ദ്രൻ ഇന്ന് രംഗത്തെത്തിയത്. മതമേലധ്യക്ഷർ സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് അവർ തന്നെ ആലോചിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ കെസിബിസിയുടെ പരാമർശം പ്രകോപനപരമാണെന്നം മന്ത്രി. എരുമേലിയിൽ മൃതദേഹങ്ങളും വഹിച്ച് നടത്തിയ പ്രതിഷേധങ്ങളെയും മന്ത്രി വിമർശിച്ചു.
Story Highlights: Ramesh Chennithala supports KCBC on Water buffalo issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here