Advertisement

സിബിഐക്ക് മുൻപിൽ ഹാജരായി എൻസിബി മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ

May 21, 2023
2 minutes Read
Image of Sameer Wankhede

എൻസിബി മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ സിബിഐക്ക് മുൻപിൽ ഹാജരായി. സിബിഐ രജിസ്റ്റർ ചെയ്ത അഴിമതി കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്യലിന് ആണ് സമീർ വാങ്കഡെ ഹാജരായത്. മുംബൈ സിബിഐ ഓഫീസിലാണ് സമീർ വാങ്കഡെ ഹാജരായത്. ആര്യൻ ഖാൻ പ്രതിയായ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാനിൽ നിന്ന് സമീർ വാങ്കഡെ 25 കോടി തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസ്. സമീർ വാങ്കഡെയെ കൂടാതെ മറ്റ് 2 പേരെ കൂടി പ്രതിചേർത്താണ് കേസ്. Sameer Wankhede Appears Before CBI in Investigation

അന്വേഷണത്തോട് സഹകരിക്കാമെന്ന് സമീർ വാങ്കഡെ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ ബോംബെ ഹൈക്കോടതി സമീർ വാങ്കഡെയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിരുന്നു എങ്കിലും സമീർ വാങ്കഡെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

Read Also: ‘ഒരു പിതാവെന്ന നിലയിൽ അപേക്ഷിക്കുകയാണ്’: ഷാരൂഖ് ഖാൻ-വാങ്കഡെ വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്

സിബിഐയുടെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വാങ്കഡെ കോടതിയിൽ സമർപ്പിച്ചു. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരനടപടിയുടെ ഭാഗമായാണ് തനിക്കെതിരായി കേസ് എന്നാണ് ഹർജിയിൽ സമീർ വാങ്കഡെ ചൂണ്ടിക്കാണിക്കുന്നത്.

Story Highlights: Sameer Wankhede Appears Before CBI in Investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top