Advertisement

‘കമ്യൂണിസത്തിന്റെ അടിസ്ഥാന ഫിലോസഫിയാണ് ഭഗവത്ഗീതയിൽ പറയുന്നത്’ : സ്വാമി സന്ദീപാനന്ദഗിരി

May 21, 2023
3 minutes Read
sandeepanandagiri about bhagvat gita communism philosophy

കമ്യൂണിസത്തിന്റെ അടിസ്ഥാന ഫിലോസഫിയാണ് ഭഗവത്ഗീതയിൽ പറയുന്നതെന്ന് സ്വാമി സന്ദീപാനന്ദഗിരി. മുൻപ് എസ്എഫ്‌ഐ പ്രവർത്തകനായിരുന്നു സ്വാമി സന്ദീപാനന്ദഗിരി. താൻ ഇപ്പോഴും അടതുപക്ഷ അനുഭവാമുള്ള സന്യാസിയാണെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. സന്യാസമെന്നയാൽ ഉടമസ്ഥതാ ബോധം കൈയ്യൊഴിഞ്ഞവനാണ്. കമ്യൂണിസവും അങ്ങനെ തന്നെയാണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. കമ്യൂണിസത്തിന്റെ അടിസ്ഥാന ഫിലോസഫിയാണ് ഭഗ്വത്ഗീതയിൽ പറയുന്നതെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ( sandeepanandagiri about bhagvat gita communism philosophy )

‘യഥേഷ്ടമായിട്ടുള്ള പ്രകൃതി വിഭവങ്ങൾ തുല്യമായി പങ്കുവയ്ക്കാതെ ആരാണോ ഒറ്റയ്ക്ക് അനുഭവിക്കുന്നത്, അവൻ കള്ളനാണ്’ ഗീതയിൽ പറയുന്നതിങ്ങനെയെന്ന് സ്വാമി പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ആർഎസ്എസിനെതിരെ തുടരെ പോസ്റ്റിടുന്നതിനെ കുറിച്ചും ജനകീയ കോടതിയിൽ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം സ്വാമി സന്ദീപാനന്ദഗിരിയോട് ചോദിച്ചു. ആർഎസ്എസ് വിദ്വേഷം കൊണ്ടാണോ ഇതെന്ന ചോദ്യത്തിന് സന്ദീപാനന്ദഗിരിയുടെ ഉത്തരമിങ്ങനെ -‘ഒരുഭാഗത്ത് ആർഎസ്എസ് ദേശീയതയെ കുറിച്ച് പറയുന്നു. പക്ഷേ അവരുടെ ഭാഗത്ത് നിന്ന് ഘടക വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നു.’

കമ്യൂണിസം പോലെ തന്നെ ചില ആർഎസ്എസ് പ്രവർത്തകരുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങി നിരവധി പേർ തന്റെ സുഹൃത്തുക്കളാണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.

സന്ദീപാനന്ദഗിരി പങ്കെടുത്ത ജനകീയ കോടതി പരിപാടിയുടെ പൂർണ രൂപം കാണാം :

Story Highlights: sandeepanandagiri about bhagvat gita communism philosophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top