Advertisement

പിറന്നാൾ ദിനത്തിൽ 16 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹത്തോടൊപ്പം കേക്ക് മുറിച്ച് കുടുംബം

May 21, 2023
1 minute Read
Telangana: 16-Year-Old Dies of Heart Attack on Birthday

തെലങ്കാനയിൽ പതിനാറുകാരൻ പിറന്നാൾ ദിനത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹത്തോടൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് അന്ത്യയാത്ര നൽകി കുടുംബം. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.

സി.എച്ച് സച്ചിൻ(16) ആണ് മരിച്ചത്. ആസിഫാബാദ് മണ്ഡലിലെ ബാബപൂർ ഗ്രാമത്തിലെ വീട്ടിൽ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയൽക്കാരും ഒത്തുകൂടിയിരുന്നു. വലിയ ആഘോഷമാണ് മകന് വേണ്ടി കുടുംബം ഒരുക്കിയിരുന്നത്. എന്നാൽ ആഘോഷങ്ങൾക്കിടയിൽ സച്ചിൻ പെട്ടെന്ന് കുഴഞ്ഞുവീണു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലമാണ് സച്ചിൻ മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. അന്ത്യകർമങ്ങൾക്ക് മുമ്പ് മകന്റെ മൃതദേഹത്തോടൊപ്പം ജന്മദിനം ആഘോഷിക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചു. പിന്നീട് സച്ചിന്റെ മൃതദേഹം വീട്ടിൽ എത്തിച്ച് ജന്മദിനം ആഘോഷിച്ച ശേഷം സംസ്‌കരിച്ചു.

Story Highlights: Telangana: 16-Year-Old Dies of Heart Attack on Birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top